പോരാടുവാൻ നേരമായിന്നു കൂട്ടരെ, പ്രതിരോധ
മാർഗത്തിലൂടെ കണ്ണി പൊട്ടിക്കാം നമുക്കീ
ദുരന്തത്തിൻ അലയടികളിൽ നിന്നും മുക്തി നേടാം
ഒഴിവാക്കീടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കീടാം ഹസ്തദാനം
അൽപകാലം നാം അകന്നിരിന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട.....
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദര കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലേ....
ആരോഗ്യരക്ഷക്കു നൽകും നിർദ്ദേശങ്ങൾ
പാലിച്ചീടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ശ്രമിക്കാം ഈ ലോകനന്മയ്ക്കു വേണ്ടി