ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി/ജൂനിയർ റെഡ് ക്രോസ്

2021 22 അധ്യയന വർഷത്തെ ജെ ആർ സി അംഗങ്ങളെ ജൂലൈ മാസത്തിൽ തന്നെ തെരഞ്ഞെടുത്തു. എട്ടാം ക്ലാസിൽ നിന്നും 20 അംഗങ്ങളെയാണ് പുതിയതായി തെരഞ്ഞെടുത്തത്. സേവന സന്നദ്ധരായ കുട്ടികൾക്കാണ് മുൻഗണന നല്കിയത്. എട്ടാം ക്ലാസിലെ 20 കുട്ടികൾ എ ലെവലിലും ഒമ്പതാം ക്ലാസിലെ 20 കുട്ടികൾ ബി ലെവൽ വിഭാഗത്തിലും പെടുന്നു. സി ലെവലിൽ പത്തിലെ 11 കുട്ടികളെ ഉൾപ്പെടുത്തി മൊത്തം 51 അംഗങ്ങളാണ് ജെ ആർ സി കേഡറ്റുകളായി 2021 - 22 ൽ വടക്കാഞ്ചേരി ജി ബി എച്ച് എസിൽ തെരഞ്ഞെടുത്തിട്ടുള്ളത്. സ്കൂളിലെ ജെ ആർ സി അംഗങ്ങൾക്ക് കോവിഡ് മഹാമാരിയെ കുറിച്ചും കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ബോധവത്‍ക്കരണം നടത്തി.