സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1960-61 കാലഘട്ടത്തിൽ കായംകുളത്ത് ജീവിച്ചിരുന്ന പൊതു പ്രവർത്തകനും ഡോക്ടറുമായിരുന്ന ഡെൻറ്റിസ്റ്റ്  ശങ്കർ എന്ന വ്യക്തിയുടെ പ്രയത്നഫലമായി കായംകുളത്തിൻ്റെ  അടുത്ത പ്രദേശമായ  ഒതനംകുളത്തു ഒരു പ്രൈമറി സ്കൂളിനുള്ള അംഗീകാരം കിട്ടുകയുണ്ടായി.സ്കൂളിനു വേണ്ടി സ്ഥലം കണ്ടെത്താനും കെട്ടിട നിർമ്മാണത്തെ പറ്റി ആലോചന നടത്തുവാനും വേണ്ടി അവിടെയും സമീപ പ്രദേശങ്ങളിലുമുള്ള പൗര പ്രമുഖകരുടെയും പ്രമാണികളുടെയും നാടിൻ്റെ ക്ഷേമം ആഗ്രഹിക്കുന്നവരുടെയും ഒരു യോഗം ഒതനാംകുളത്തു വെച്ച് നടത്തുവാൻ തീരുമാനിക്കപ്പെടുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ മലമേൽ ഭാഗം സ്വദേശിയും  പൊതു പ്രവർത്തകനായ വാഴശ്ശേരി കേശവപിള്ള പങ്കെടുത്തിരുന്നു.  കൂടെ  അദ്ദേഹത്തിൻ്റെ സതീർത്ഥരായ ചില നാട്ടുകാരും യോഗത്തിൽ  പങ്കെടുത്തിരുന്നു.പ്രസ്തുത യോഗത്തിൽ സ്കൂൾ യഥാർത്ഥമാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കവെ, സ്ഥലം മാത്രം കണ്ടു പിടിച്ചാൽ പോരാ, സ്കൂൾ പ്രവർത്തിക്കുന്നതിനാവശ്യമാ കെട്ടിടം കൂടി നാട്ടുകാരുടെ സംഭാവനയിലൂടെയും  ശ്രമധാനത്തിലൂടെയും ഒരുങ്ങണമെന്ന. വ്യവസ്ഥ അവതരിക്കപ്പെട്ടപ്പോൾ സാമ്പത്തിക പരാധീനത മൂലം അന്നാട്ടുകാർ സ്കൂൾ നിർമ്മാണത്തിൽ നിന്ന് പിന്തിരിയാനുള്ള ആലോചനയിലേക്ക് പോയി, ആ അവസരത്തിൽ വാഴശ്ശേരി കേശവപിള്ള ചർച്ചയിൽ ഇടപ്പെടുകയും തൻ്റെ മല മേൽഭാഗത്തിലുള്ള ,വാഴശ്ശേരിയിലെ വസ്തു സ്കൂൾ നിർമ്മാണത്തിനായി വിട്ടുകൊടുക്കാം എന്നും നാട്ടുകാരുടെ സഹായത്തോടെ സ്കൂൾ അവിടെ സ്ഥാപിക്കാം എന്നും യോഗത്തെ അറിയിച്ചു.ഈ സ്കൂളിൻ്റെ ചരിത്രം തുടങ്ങുന്നത്  വാഴശ്ശേരി കേശവപിള്ളയുടെ ധൈര്യത്തോടും ദീർഘദർശനത്തോടും കൂടിയുള്ള ഈ സ്കൂളിനുള്ള ഭൂമിയുടെ ധാന പ്രഖ്യാപനത്തോടും നാട്ടുകാരുടെ  സഹായ സഹകരണ പ്രഖ്യാപനത്തോടുമാണ്. യോഗത്തിൽ ഇദ്ദേഹത്തിൻ്റെ ഈ നിലപാടിനെ നാട്ടുക്കാർ പിന്താങ്ങുകയും സഹായ സഹകരണങ്ങളും ശ്രമധാനവും വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഇത്തരമെരു തീരുമാനം മലമേൽ ഭാഗം നിവാസികൾ എടുത്തതിൽ പിന്നെ അവർക്കു ഉൽസാഹത്തിൻ്റെയും ആവേശത്തിൻ്റെയും നാളുകളായിരുന്നു. നിർദ്ദേശിക്കപ്പെട്ട സ്കൂൾ നമ്മുടെ നാട്ടിൽ തന്നെ വേണമെന്നും നമ്മുക്ക് ഈ സ്കൂൾ ഒരു കാരണവശാലും നഷ്ടമാകരുത് എന്നും അവർ ഒരുമിച്ച് തീരുമാനിക്കുകയും അതിനു വേണ്ടി മുള്ള പ്രവർത്തനങ്ങളിൽ മുഴുകയും ചെയ്തു. സ്കൂളിനു വേണ്ട ഭൗതിക സാഹചര്യം ഒരുക്കുന്നതിനായി നാട്ടുകാർ ഒന്നടങ്കം കച്ചകെട്ടി ഇറങ്ങുകയും ഓലകൾ ശേഖരിക്കുകയും ഷെഡ് കെട്ടുന്നതിനാവശ്യമായ തടിക്കു വേണ്ടി മരങ്ങൾ വെട്ടി ശേഖരിച്ചു കൊണ്ട് വരികയും ചെയ്യ്തു. വാഴശ്ശേരി കേശവപിള്ളയുടെ അമ്മ കുഞ്ഞു ലക്ഷ്മിയമ്മ ഗവർണർ ഓഫ് കേരളയുടെ പേരിൽ സ്കൂൾ നിൽക്കുന്ന ഭൂമി എഴുതി ഗവർമൻ്റ് ഭൂമിയായി രജിസ്റ്റർ ചെയ്തു നൽകി.പെട്ടന്ന് തന്നെ സ്കൂളിനായുള്ള കെട്ടിടം ഷെഡ് രൂപത്തിൽ തയ്യാറാവുന്നതാണ് കണ്ടത്.

സർക്കാറിൽ നിന്നുള്ള അംഗീകാരവും അനുമതിയും കിട്ടുന്നതിനായി വാഴശ്ശേരി   NRPM സ്കൂൾ  സ്ഥാപകനും ആദ്യ മനേജറുമായിരുന്ന കൊറ്റിനാട്ട് കെ ജി മാധവപ്പിള്ളയുമായി ബന്ധപ്പെടുകയും അദ്ദേഹത്തിൻ്റെ സുഹൃത്തും അന്നത്തെ ആരോഗ്യ മന്ത്രിയും ആയിരുന്ന വി കെ വേലപ്പനെ ചെന്നു കണ്ട് അന്നത്തെ വിദ്യാഭാസ മന്ത്രിയായിരുന്ന പി പി ഉമ്മർ കോയ യുടെ  മുന്നിൽ ഈ വിഷയം അവതരിപ്പിക്കുകയും സ്ഥലവും കെട്ടിടവും സഞ്ജമാണന്ന വിവരം അറിയിക്കുകയും സ്കൂൾ ഇന്നാട്ടുകാർക്കു തന്നെ വേണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യ്തു. തുടർന്ന് സ്കൂൾ തുടങ്ങാനുള്ള അനുമതി ലഭ്യമാകുകയും പ്രൈമറി സ്കൂളിനായി അംഗീകാരം കിട്ടുകയും ചെയ്തു.നാട്ടുകാരുടെ നിർലോഭമായ സഹായ സഹകരണത്താലും ശ്രമധാനത്താലും ടൗൺ യു പി സ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ ആദ്യകാല രൂപം 1961 ൽ പ്രൈമറി സ്കൂളായി യഥാർത്ഥമാവുകയായിരുന്നു.