ഗവ. ടൗൺ യു പി സ്കൂൾ കായംകുളം/അക്ഷരവൃക്ഷം/കൊറോണ വൈറസിന്റെ ആത്‌മകഥ
കൊറോണ വൈറസിന്റെ ആത്‌മകഥ
പ്രിയപ്പെട്ടവരെ ഞാൻ കൊറോണ വൈറസ് .പേരുകേട്ട വൈറസ് കുടുംബത്തിലെ ഒരംഗം . നിങ്ങളെ പോലെ തന്നെ ഈ പ്രകൃതിയിലെ ഒരു പ്രജ . ചൈനയിലെ ഒരു ഘോരവനത്തിൽ ഒരു കാട്ടുപന്നിയുടെ വൻകുടലിൽ കുഞ്ഞുകുട്ടി പരാതീനങ്ങളുമായി കഴിഞ്ഞു കൂടുകയായിരുന്നു ഞാൻ.നിങ്ങൾക്കു അറിയാമല്ലോ ഞങ്ങൾ വൈറസുകൾക്കു പുറത്തു ജീവിക്കാൻ കഴിയില്ലെന്ന് ,ഏതെങ്കിലും ജീവികളുടെ ആന്തരിക അവയവങ്ങളിലാണ് ഞങ്ങൾ വാസസ്ഥലങ്ങൾ കണ്ടെത്താറുള്ളത്. പുറത്തു വന്നാൽ ഏതാനും മണിക്കൂറിനുള്ളിൽ ഞങ്ങളുടെ കഥ കഴിയും. എലി, പന്നി, വവ്വാൽ, കൊതുക്, കുറുനരി തുടങ്ങിയ ജീവികളെയാണ് സാധാരണയായി ഞങ്ങൾ തിരഞ്ഞെടുക്കാറ്. അതാകുമ്പോൾ ആരും ശല്യം ചെയ്യില്ലാലോ ഒരു ദിവസം ആ കാട്ടിലേക്ക് ഒരു നായാട്ടുകാരനും സംഘവും കടന്നുവന്നു. നിയമങ്ങളെ കാറ്റിൽ പറത്തി അനേകം മൃഗങ്ങളെ വെടി വെച്ച് വീഴ്ത്തി, കൂട്ടത്തിൽ ഞാൻ പാർത്തിരുന്ന പന്നിയെയും. ചത്തു വീണ മൃഗങ്ങളെ എല്ലാം വണ്ടിയിൽ കേറ്റി വുഹാൻ മാംസ മാർക്കറ്റിൽ കൊണ്ടു വിറ്റു. അവിടെ വെച്ച് ഇറച്ചിവെട്ടുകാരന്റെ കയ്യിൽ കയറാൻ കയറാൻ എനിക്കു പറ്റി, അവൻ മൂക്ക് ചൊറിഞ്ഞപ്പോൾ ശ്വസന നാളം വഴി നേരെ ശ്വാസകോശത്തിൽ കേറി പറ്റാൻ എനിക്ക് സാധിച്ചു. ഇനി പതിനാലു ദിവസം സമാധിയാണ്, ഈ സമാധിയിൽ ആണ് ഞങ്ങൾ പെറ്റുപെരുകുന്നത് . കോശപ്രജജനം വഴി ഒന്നിൽ നിന്നും രണ്ടു ആകാനും രണ്ടിൽ നിന്ന് നാലു ആകാനും പിന്നെ ആയിരങ്ങൾ ആകാനും ഞങ്ങൾക്ക് ഈ പതിനാലു ദിവസം ധാരാളം മതി. അങ്ങനെ ഈ ഇറച്ചിവെട്ടുകാരനിൽ നിന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും അയൽക്കാർക്കും നാട്ടുകാർക്കും വൈറസ് പടർന്നുപിടിച്ചു .ആയിരങ്ങൾക്ക് പനി ബാധിച്ചു ഹോസ്പിറ്റലിൽ പോയി. ഡോക്ടർമാർക്ക് പോലും അറിയില്ല എന്താണ് എന്താണ് മരുന്ന് ഇല്ലാത്ത ഈ രോഗമെന്നു , പിന്നെ എന്നെ തിരിച്ചറിഞ്ഞു, ഞാൻ കൊറോണ വൈറസ് , എനിക്ക് പുതിയ പേരും കണ്ടു പിടിച്ചു , കോവിഡ് 19 .പിന്നെ ഞാൻ യാത്ര തുടങ്ങി , ഇറ്റലി , ജർമനി , അമേരിക്ക, അറബ് നാടുകൾ , ഇറാൻ ഇപ്പോ കൊച്ചു കേരളത്തിലും എത്തി ചേർന്നിരിക്കുന്നു , മനുഷ്യ സ്‌നേഹത്തിന്റെയും മതേതരത്തിന്റെയും നാട്ടിൽ, എന്നെ തിരിച്ചറിഞ്ഞതു കൊണ്ട് മരുന്ന് കണ്ടുപിടിക്കാൻ ശ്രമം തുടങ്ങി, എന്തായാലും ഞാൻ തോൽക്കില്ല , നിങ്ങൾ പരമാവധി ശ്രമിച്ചു എന്നെ തോൽപിച്ചു കാണിക്കു. ഇതാണ് കൊറോണ വൈറസ് കേട്ടല്ലോ , അതിനാൽ നമ്മൾ ജയിച്ചു കാണിക്കണം , അതിനു നമ്മൾ എപ്പോഴും കൈകൾ വൃത്തിയാക്കി പുറത്തു ഇറങ്ങാതെ വീടിനുള്ളിൽ തന്നെ ഇരുന്നു കോറോണേയെ തോൽപ്പിക്കുക.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |