ഗവ. ടി ടി ഐ മണക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ്
ആഗസ്റ്റ് 9 നാഗസാക്കിദിനം. ചരിത്രത്തിന്റെ ഏടുകളിൽ കറുത്തദിനമായി രേഖപ്പെടുത്തിയ ആഗസ്റ്റ് 9 സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.പ്രിൻസിപ്പാൾ സ്പെഷ്യൽ അസംബ്ലിയിൽ ഹിരോഷിമാ,നാഗസാക്കി ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സന്ദേശം നൽകി.കുട്ടികൾ ഉണ്ടാക്കികൊണ്ടുവന്ന സഡാക്കോ കൊക്കുകളുടെ പ്രദർശനം നടന്നു.യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിയ സന്ദേശങ്ങളുമായി കുട്ടികൾ റാലിനടത്തി.യുദ്ധവിരുദ്ധ പ്രതിജ്ഞ,യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊളളുന്ന പ്രസംഗങ്ങൾ എന്നിവയും സംഘടിപ്പിച്ചു