ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/ഒരു മഹാ വിപത്ത്

ഒരു മഹാ വിപത്ത്


കൊടും ഭീകരനാം അവനൊരു കൃമികീടം
അതിവേഗം പടരുന്നു കാട്ടു തീ പോലെ
ഭീതിയാൽ പകച്ചങ്ങു നിൽക്കുന്നു മാലോകർ
ഒട്ടുമേ പിടിതരാതവൻ വിലസീടുന്നു
ലോകത്തിൽ ഭീക്ഷണിയായ് അവൻ
ലോകമെല്ലാം പകർന്നീടുന്നു
കോറോണ നീയിത്ര ഭീകരനോ
നിശ്ചിത അകലം പാലിച്ചീടുവിൽ,
ഇരുകരങ്ങളും ശുചിയാക്കീടുവിൽ
എന്നിൽ നന്നും നീ അകന്നീടും നിശ്ചയം
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെത്തയെല്ലേ
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ
സമർപ്പിക്കാം ഈ ലോക നന്മയ്ക്കു വേണ്ടി

 

വിസ്മയ എസ്
4A ഗവ ജെ.ബി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത