ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/കൊറോണയും മനുഷ്യനും

കൊറോണയും മനുഷ്യനും
       2019  Dec  -31 ന്   ചൈനയിലെ വുഹാൻ   നഗരത്തിൽ ആണ്  കൊറോണ വൈറസ്  ആദ്യമായി   എത്തുന്നത്. പിന്നീട് അത്  ജനങ്ങളിൽ  നിന്ന്  ജനങ്ങളിലേക്കും  നഗരങ്ങളിൽ   നിന്ന്  നഗരങ്ങളിലേക്കും   രാജ്യങ്ങളിൽ  നിന്ന്  രാജ്യങ്ങളിലേക്കും  പടരാൻ തുടങ്ങി.  അങ്ങനെ  ചൈനയിലെ  ചെറിയൊരു  നഗരത്തിൽ  നിന്നും  ആ  വൈറസ് ലോകം  മുഴുവനും പടർന്നു പിടിച്ചു.  അമേരിക്കയും, ഇറ്റലിയും, ഫ്രാൻസും പോലെ  മറ്റു വികസിത രാജ്യങ്ങളും ആ വൈറസിന്റെ  മുൻപിൽ  തോറ്റു പോയി. 2020മാർച്ച്‌-ഏപ്രിൽ ആയതോടെ  ലോകത്ത്  ആകെ  മരണസംഖ്യ  ഒരുലക്ഷം കവിഞ്ഞു. വിമാനത്തിന്റെയും, തീവണ്ടിയുടെയും  സർവീസുകൾ ഇന്ത്യ നിർത്തി  വെച്ചു.  സാമ്പത്തികരംഗം  തകിടംമറിഞ്ഞു. ഈ മഹാമാ രിയുടെ പ്രത്യാഘാതം മുൻപിൽ കണ്ടു കൊണ്ട് ഇന്ത്യ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. അങ്ങനെ  എല്ലാവരും  വീടുകൾക്കുള്ളിൽ ഒതുങ്ങി. അതോടെ വീട്ടിലുള്ളവരുമായി കൂടുതൽ സമയം ചിലവഴിക്കാൻ  അവസരം ലഭിച്ചു. അതോടെ  പുറത്തേക്കുള്ള യാത്ര  കുറഞ്ഞു. അതോടെ വാഹനങ്ങളുടെ  ഉപയോഗം  കുറഞ്ഞു, വായു മലിനീകരണം കുറഞ്ഞു. പല  വ്യവസായ ശാല കളും  അടച്ചിട്ടു. അങ്ങനെ  വൻ  നഗരങ്ങളും പൊതു  സ്ഥലങ്ങളും ശാന്തമായി.
        അങ്ങനെ  മൃഗങ്ങളും പക്ഷികളും  ആൾകൂട്ടം  ഒഴിവായതോടെ പൊതു സ്ഥല തേക്ക് എത്താൻ തുടങ്ങി. ഒരു വശത്തു  നിന്നും  നോക്കിയാൽ  ഈ വൈറസ്  പ്രകൃതിക്ക് ഉപകാരം കൂടി  ചെയ്യുകയാണ്. അങ്ങനെ പ്രകൃതി  ശാന്തവും, സമാധാനവും, സ്വതന്ത്രയും ആയി.  എന്നാൽ ഈ വൈറസ്  മൂലം നമ്മുടെ സഹോദരങ്ങൾ  മരിച്ചു വീഴുകയാണ്,  കൂടാതെ  കുടുംബത്തെ മറന്ന്  നമുക്കെല്ലാം വേണ്ടി ജീവൻ പണയംവെച്ചു ത്യാഗം ചെയ്യുകയാണ്  ആരോഗ്യ പ്രവർത്തകർ,  പോലീസ് ഉദ്യോഗസ്ഥർ  സാമൂഹിക സേവകർ . അവർക്കെല്ലാം വേണ്ടി നമുക്ക് വീടുകളിൽ  ഒതുങ്ങാം  ഈ വൈറസ്  നമ്മൾ പടർത്താതെ സൂക്ഷിക്കാം. 
കൃഷ്ണ എ എസ്
9 A ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം