സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

എൽ പി വിഭാഗം പാർക്ക് ഒരേക്കർ സ്ഥലത്ത് നിലകൊള്ളുന്ന ഈ സ്കൂളിൽ നിലവിൽ 6 ക്ലാസ് മുറികളുമുണ്ട്. 700ലേറെ പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും ഉണ്ട്. സ്റ്റേജ് സൗകര്യമുള്ള ഒരു ഹാൾ മീറ്റിങ്ങുകൾക്കും കുട്ടികളുടെ കലാപരിപാടികൾക്കുമായി ഉപയോഗിക്കുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകൾ ഉണ്ട്. ശ്രീമതി റ്റി എൻ സീമ എം പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്കൂളിന് ഒരു വാഹനം ലഭിച്ചിട്ടുണ്ട് .കുട്ടികളുടെ വിനോദത്തിനായി വിപുലമായ ഒരു പാർക്ക് സൗകര്യം നിലവിലുണ്ട് .സന്നദ്ധ സംഘടന സംഭാവന ചെയ്ത ഒരു ആർ .ഒ .പ്ലാന്റ് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നു .വെള്ളത്തിന്റെ മറ്റു ഉപയോഗത്തിനായി സ്കൂളിലെ കിണറിനെ ആശ്രയിക്കുന്നു .നാലു കംപ്യൂട്ടറുകളും ആറു ലാപ്ടോപ്പുകളും രണ്ടു പ്രൊജക്ടറുകളും അടങ്ങുന്ന വിപുലമായ ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികളുടെ പഠനത്തിനായി ഉപയോഗിച്ചുവരുന്നു .പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്ത ഒരു സമ്പൂർണ മൈക്ക് സെറ്റ് സ്കൂളിന് സ്വന്തമായുണ്ട്‌ പ്രീ -പ്രൈമറി സ്കൂൾ ജില്ലാ മാതൃകാ പ്രീ -പ്രൈമറി ആക്കുന്നതിനു വേണ്ടിയുള്ള നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു .10 ജീവനക്കാർ നിലവിൽ പ്രവർത്തിക്കുന്നു.