പരിസ്ഥിതി

പരിസ്ഥിതി സംരക്ഷണം എന്നത് ഓരോ ജീവജാലങ്ങളുടെയും കടമയാണ്. പരിസ്ഥിതിയിൽ വരുന്ന കൃത്യമല്ലാത്ത മാറ്റങ്ങൾ ഓരോ ജീവജാലങ്ങളെയും ബാധിക്കുന്നു. ഭൂമിയുടെ നിലനിൽപ്പിന് തന്നെ അത് ഭീഷണിയാകുന്നു. മനുഷ്യനു ചുറ്റും കാണുന്നതും, പ്രകൃതിദത്തമായ അവസ്ഥയെയാണ് പരിസ്ഥിതി എന്ന് പറയുന്നത്. എല്ലാവിധത്തിലുള്ള സസ്യങ്ങളും ജന്തുക്കളും അടങ്ങിയതാണ് പരിസ്ഥിതി. മനുഷ്യൻ കേവലം ഒരു ജീവിയാണ് വിശേഷ ബുദ്ധിയുള്ള ഒരു ജീവി പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത്. എന്നാൽ ആധുനികശാസ്ത്രം മനുഷ്യൻ പ്രപഞ്ചത്തെ മനുഷ്യന്റെ വരുതിയിലാക്കി എന്ന് അവകാശപ്പെടുന്നു. പ്രകൃതിയിലെ ചൂടിൽ നിന്നും രക്ഷ നേടാൻ തണുപ്പും തണുപ്പിൽ നിന്ന് രക്ഷനേടാൻ ചൂടുംക്രിത്രിമമായി ഉണ്ടാക്കി. കൂടാതെ വനനശീകരണം, പാഠം നടത്തി വലിയ കെട്ടിടങ്ങൾ ഉണ്ടാക്കുക എന്നിവയിലൂടെ പ്രകൃതിക്ക് പല മാറ്റങ്ങൾ ഉണ്ടാകുന്നു. പ്രകൃതിയുടെ ഇതുപോലുള്ള മാറ്റങ്ങളിൽ നിന്നും നമുക്ക് ഒരുപാട് ദുരന്തങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിന് ഉത്തമ ഉദാഹരണമാണ് സുനാമി, രണ്ടു മഹാപ്രളയം എന്നിവ. നിരവധി രൂപത്തിലുള്ള മലിനീകരണങ്ങളാണ് ശബ്ദമലിനീകരണം, വായുമലിനീകരണം, ജലമലിനീകരണം, തുടങ്ങിയവ. ഇതിൽ നിന്നുമെല്ലാം മോചനം ഉണ്ടാകണം അതിന് മനുഷ്യർ ഒറ്റക്കെട്ടായി നിന്ന് പരിശ്രമിക്കണം. പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ ഉണ്ടാകുന്ന വിപത്ത് വളരെ വലുതാണ്. ധനം സമ്പാദിക്കാൻ വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ നശിപ്പിക്കുന്നത് മാതൃത്വത്തെ യാണ്എന്ന് ഓരോ മനുഷ്യനും ഓർക്കണം.

ആർഷി എസ് മനു
1V ഗവ. എൽ പി എസ് ശാസ്തമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം