കൊറോണയെ തുരത്തിടാം.. നമുക്ക് മുന്നേറിടാം
കരുതലോടെ പൊരുതിടാൻ നമുക്ക് കൈകൾ കോർത്തിടാം
കൈകൾ നന്നായി കഴുകിടാം
കൊറോണയെ കളഞ്ഞിടാം
മാസ്കുകൾ ധരിച്ചിടാൻ..
മറന്നിടല്ലേ കൂട്ടരേ
കൂട്ടുകൂടുവാനുള്ളിൽ ആശയുണ്ടെങ്കിലും
കൂട്ടുകാരുമൊന്നിച്ചു കൂട്ടമായിരിക്കരുത്
ശ്രദ്ധയോടെ കേൾക്കണം സർക്കാരിൻ നിർദ്ദേശം കൃത്യമായി ചെയ്യണം പറഞ്ഞു തന്നതൊക്കെയും
നമുക്കുവേണ്ടി പൊരുതിടുന്ന ജനതയെ നമിക്കണം
കരുതിടാം കാത്തിടാം...
നമുക്കുമീ ഭൂമിയെ
ജാതിയില്ല മതമില്ല
വർഗ്ഗമില്ല കൂട്ടരേ
മനുഷ്യനെന്നൊരൊറ്റ ജാതി മാത്രമെന്നതോർക്കുക
കൊറോണയെ തുരത്തണം
പൊരുതി മുന്നേറണം ജാഗരൂഗരാകണം.
ജയിക്കണം കൊറോണയെ
ജയിക്കണം കൊറോണയെ