പ്രവേശനോത്സവം 2026

വലിയതുറ ഗവൺമെൻറ് എൽ പി എസിലെ ഈ വർഷത്തെ പ്രവേശനോത്സവം സ്ഥലം എം.എൽ.എ യ‌ായ ബഹുമാനപ്പെട്ട ഗതാഗത വക‌ുപ്പ് മന്ത്രി ശ്രീ.സി.പി.ജോൺ നിർവഹിച്ചു. പരാധീനതകൾക്കിടയിലും തീരദേശത്തെ നിർധനരായ കുട്ടികൾക്ക് അറിവും അക്ഷരജ്ഞാനവും പകർന്ന‌ു നൽകുന്നതിൽ ന‌ൂറ്റാണ്ട് പഴക്കമുള്ള വലിയതുറ ഗവൺമെൻറ് എൽപിഎസ് നിസ്തുലമായ സേവനമാണ് കാഴ്ചവയ്ക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹെഡ്മിസ്ട്രസ് ശ്രീമതി.സജീന.ജെ അധ്യക്ഷയായിരുന്നു. അധ്യാപകരും പൂർവ്വവിദ്യാർത്ഥികളും സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തികളും ആശംസകൾ അറിയിച്ചു. ക‌ുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

പരിസ്ഥിതി ദിനാഘോഷം 2026

ഈ വർഷത്തെ (2026) പരിസ്ഥിതി ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. പ്രത്യേക അസംബ്ലിയിൽ കുഞ്ഞുങ്ങൾ പ്രതിജ്ഞ ചൊല്ലി .സംസ്ഥാന ഫലവൃക്ഷമായ പ്ലാവിൻറെ തൈകൾ സ്കൂൾ പരിസരത്ത് നടുകയും പരിചരണ ചുമതല കുട്ടികൾക്ക് തന്നെ നൽകുകയും ചെയ്തു. Joyalukkas Foundation- ൽ നിന്നുമുള്ള ജീവനക്കാർ പങ്കെടുക്കുകയും കുട്ടികൾക്ക് സമ്മാനദാനം നടത്തുകയും ചെയ്തു.