കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ പരിസരപ്രദേശമാണ് മങ്കാട് .ഇവിടം കൃഷ്ണനുമായി ബന്ധപ്പെട്ട ഒരു പുരാതന ഹിന്ദു ക്ഷേത്രം ഉണ്ട് .പാറക്കോവിൽ എന്നാണ് അറിയപ്പെടുന്നത് .പേരുപോലെ തന്നെ ഈ ക്ഷേത്രം ഒരു കുന്നിന് മുകളിലാണ് സ്ഥിതി ചെയ്യുന്നത് .മുൻപ് ഇത് ത്രീചക്രപുരം എന്ന പേരിലും അറിയപ്പെട്ടിരുന്നു .നഗരത്തിൽ നിന്ന് മാറി നിൽക്കുന്നതിനാൽ ഒരു ഗ്രാമപ്രദേശം പോലെ ഇവിടെ മുഴുവൻ പച്ചപ്പ് ‌ നിറഞ്ഞു കാണാൻ കഴിയുന്നു നിറഞ്ഞ പാടങ്ങളും റോഡിന്റെ ഇരുവശങ്ങളിലായി ഒഴുകുന്ന മനോഹരമായ തോടും മത്സ്യ കൃഷിയും മങ്കാടിനെ മനോഹരമാക്കുന്നു .

ഭൂമിശാസ്ത്രം

കാട്ടാക്കട-നെയ്യാർ ഡാം റോഡിൽ തിരുമലയിൽ നിന്ന് ഒരു കിലോമീറ്റർ മാറി മങ്കാട് സ്ഥിതി ചെയ്യുന്നു .തമ്പാനൂരിൽ നിന്ന് ഏഴു കിലോമീറ്ററും വഴുതക്കാടിൽ നിന്ന് മൂന്ന് കിലോമീറ്ററും ദൂരമുണ്ട് .തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് സർവീസുകൾ ലഭ്യമാണ് .