ഒരോ അധ്യയനവർഷവും വ്യത്യസ്തങ്ങളായ മികവ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്നു. 2023-24 അധ്യയനവർത്തിൽ കുട്ടികൾ പഠിക്കുന്ന വിഷയങ്ങളായ ഇംഗ്ലീഷ്, മലയാളം പിന്നാക്കക്കാരെ കണ്ടെത്തിക്കൊണ്ട് പ്രത്യേക പരിശീലനം നൽകിവരുന്നു. കലാ പരിശീലനം, കരാട്ടെ പരിശീലനം, കമ്പ്യൂട്ടർ സാങ്കേതികവിദ്യ പരിചയപ്പെടൽ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തു ചെയ്യുന്നു. അനാഥാലയങ്ങളും പകൽ വീടുകളും സന്ദർശിച്ച് സഹായം എത്തിച്ചു നൽകുന്നു സ്കൂൾ അടുക്കളത്തോട്ടം സ്കൂൾ പൂന്തോട്ട പരിപാലനം എന്നിവ കുട്ടികളുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് ചെയ്തുവരുന്നു. ആയിരത്തിലധികം പുസ്തകങ്ങളുള്ള സ്കൂളിലെ ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നുണ്ട് . വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ കലോത്സവങ്ങൾ നടന്നുവരുന്നു. എല്ലാ ദിനാചരണങ്ങളും വിദ്യാലയത്തിൽ സമുചിതമായി കൊണ്ടാടുന്നുണ്ട്. ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ആഴ്ചയിൽ രണ്ടുദിവസം നടന്നുവരുന്നു. എൽ എസ് എസ് പരിശീലനം വിദ്യാലയത്തിൽ വൈകീട്ട് പ്രത്യേകമായി സംഘടിപ്പിക്കുന്നു