ജൂൺ 26 ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് റാലികൾ, പോസ്റ്റർ രൂപകൽപ്പന, ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. വിദ്യാഭ്യാസത്തിലും ജീവിത നിലവാരത്തിലും മത സൗഹാർദത്തിലും ആരോഗ്യ കാര്യങ്ങളിലും കേരളം രാജ്യത്തിന് മാതൃകയാണ്. എല്ലാ കാര്യങ്ങളിലും നേട്ടങ്ങൾ കൈവരിച്ച പ്രബുദ്ധ കേരളത്തിൽ മയക്കുമരുന്ന് ഉയർത്തുന്ന വിപത്തിന് മുൻപിൽ നിസംഗരായി നമുക്ക് നിൽക്കാനാകില്ല. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തി ലഹരിക്കടിപ്പെടുന്നതിന് മുൻപ് തിരിച്ചു കൊണ്ടുവരുകയാണ് പ്രധാനം. ഈ യജ്ഞത്തിന് ആറാമട എൽ പി സ്കൂളിലെ ഓരോ കുട്ടികളും പങ്കാളിയാവുകയും ലഹരി വിരുദ്ധ ബോധവത്കരണവും സന്ദേശവും ജനങ്ങളിൽ എത്തിക്കുകയും ചെയ്തു