നാടോടി വിജ്ഞാനീയം എന്ന നമ്മൾ മലയാളത്തിൽ പേരിട്ടു വിളിക്കുന്ന ഫോക്ലോറും അതിൻറെ പഠനവും ഏറെ പ്രാധാന്യമുള്ളതാണ് കൂട്ടായ്മയെ അഥവാ ജനതയെ കുറിച്ചുള്ള അന്വേഷണം ആണത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ഉത്സവങ്ങളും നാട്ടുചിന്തകളും നാടോടി വൈദ്യവും നാടോടി ഭക്ഷണവും നാട്ടുചരിത്രവും എല്ലാം ഉൾക്കൊള്ളുന്ന വലിയ ലോകമാണ് .ആറാമട നിവാസികളെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം ഇഴുകി ചേർന്ന ജീവിതമാണ് നയിക്കുന്നത് .കാർഷികവൃത്തിയിലും മുൻപന്തിയിലാണ് ഇവിടെയുള്ളവർ.