ഗവ. എൽ. പി. സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
ഗവ. എൽ. പി. എസ്. ചേരാനെല്ലൂരിൽ വേർച്വൽ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. പ്രസ്തുത പരിപാടിയിൽ മുഖ്യതിഥികളായി ഹൈബി ഈഡൻ (എംപി), ടി ജെ വിനോദ് (എംഎൽഎ), കെ ജി രാജേഷ് (പഞ്ചായത്ത് പ്രസിഡണ്ട്), ആൻസലാം എൻ. എക്സ്സ് (എ. ഇ. ഒ ), ആരിഫ മുഹമ്മദ്( പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), ശ്രീകുമാർ(യു. ആർ. സി ) എന്നിവർ പങ്കെടുത്തു.
പരിസ്ഥിതി ദിനം
വായനദിനം
ജൂൺ 19 വായനദിനം
വായനയുടെ മധുരവും അറിവിന്റെ ആകാശവും തീർത്ത വെർച്ചൽ വായനവാരാഘോഷം
-പ്രിയ ജോൺ കെ (ഗവ. ടി. ടി. ഐ.ഇടപ്പള്ളി. അധ്യാപിക )
-ലതിക (ഗവ. ഗേൾസ്. എച്ച്. എസ് എസ്. എറണാകുളം. റിട്ട. അധ്യാപിക)
-മാത്യു ചെറിയാൻ (റിട്ട. ഹെഡ്മാസ്റ്റർ )
-ഗീത രാജൻ (കെ. എച്ച്. എം. മലയാലപ്പുഴ സ്കൂൾ. അധ്യാപിക)
-സാജിത കബീർ (കവിയത്രി, യോഗചര്യ)
ബദറുദ്ദീൻ പാറന്നൂർ (മാപ്പിളപ്പാട്ട് കവി)
- ഷൈനി സാറാ (സിനിമ താരം)
വായനവാരം ധന്യമാക്കി
വൈക്കം മുഹമ്മദ് ബഷീർ ചരമദിനം
ബഷീർ ദിനത്തിൽ ബേപ്പൂർ സുൽത്താൻ ഓർമ്മദിനം പുതുക്കുന്നതിനായി.... കുട്ടികൾ ചേർന്ന് ബഷീർ കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ചു
ജൂലൈ 27 എപിജെ അബ്ദുൽ കലാം ഓർമ ദിനം
ഭാരതീയരെ സ്വപ്നം കാണാൻ പഠിപ്പിച്ച എപിജെ അബ്ദുൽ കലാമിന്റെ ഓർമ ദിനത്തിൽ കുട്ടികൾ അദ്ദേഹത്തിന്റെ വേഷപ്പകർച്ചകൾ അണിഞ്ഞും കുട്ടിപ്പാട്ടുകൾ പാടിയും പോസ്റ്ററുകൾ നിർമ്മിച്ചും പരിപാടി മനോഹരമാക്കി..
ഹിരോഷിമ ദിനം, നാഗസാക്കി ദിനം
ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തിൽ യുദ്ധ കെടുതികളെ കുറിച്ച് അവബോധം ലഭിക്കുന്ന ക്ലാസുകൾ നൽകുകയും സഡാക്കോ സസാക്കി എന്ന കുട്ടിയെ പരിചയപ്പെടുകയും സമാധാനത്തിന് പ്രതീകമായി സഡാക്കോ കൊക്കുകൾ നിർമിക്കുകയും യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു
സ്വാതന്ത്ര്യ ദിനം
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ വെള്ളക്കാരന്റെ അപ്രമാദിത്യപാശക്കുരുക്കിൽ നിന്നും മോചിപ്പിച്ച് സ്വതന്ത്രമായ ഒരു ലോകം തുറന്നുതന്ന ധീര ജവാന്മാരുടെ സ്മരണാ ദിനം വർച്വൽ ആയി സംഘടിപ്പിച്ചു ധീര ജവാന്മാരുടെ വേഷപ്പകർച്ചകൾ അണിഞ്ഞ പ്രച്ഛന്നവേഷ മത്സരവും പ്രസംഗ മത്സരവും ദേശഭക്തിഗാനം മത്സരവും നടത്തി
അദ്ധ്യാപക ദിനം
സെപ്റ്റംബർ 5 അധ്യാപക ദിനം അറിവിന്റെ പാതയിൽ വെളിച്ചം തൂകിയ അധ്യാപകരെ ഓർമ്മപ്പെടുത്തുന്ന ദിനം കുട്ടികൾ വെർച്വൽ ആയി ആഘോഷിച്ചു
ദേശീയ തപാൽ ദിനം
തപാൽ ദിനത്തിൽ കുട്ടികൾ തങ്ങളുടെ മാതാപിതാക്കളുടെ സഹായത്തോടെ അദ്ധ്യാപകർക്കായി കത്തുകൾ എഴുതി കൈമാറി...
ഓൺലൈനായി തപാൽപ്പെട്ടി സ്വയം പരിചയപ്പെടുത്തിയ വീഡിയോ പ്രദർശിപ്പിച്ചു
ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്രദിനം
മാനത്തെ വിസ്മയം ആയിരുന്ന അമ്പിളിഅമ്മാവനിൽ മനുഷ്യൻ ആദ്യമായി കാലുകുത്തിയ ദിവസം..... ചന്ദ്രയാനിൽ പുറപ്പെട്ട വാഹനം മുതൽ ജൈത്രയാത്ര സൃഷ്ടിച്ച വ്യക്തികളുടെ വരെ വിവരണം നൽകി മറ്റുള്ളവർക്ക് അറിവ് പകർന്ന വെർച്ചൽ ചാന്ദ്ര ദിന ആഘോഷം
ഓണാഘോഷം
ഗാന്ധി ജയന്തി
കേരള പിറവി ദിനം
നവംബർ 1 കേരള പിറവി ദിനം
മനസ്സിൽ സുഖമുള്ള നിമിഷങ്ങളും നിറമുള്ള സ്വപ്നങ്ങളും നനവാർന്ന പ്രതീക്ഷകളും നൽകിയ കേരള പിറവി ദിനം സ്കൂളിൽ പ്രവേശനോത്സവത്തിന്റെ നിറപ്പകിട്ടിൽ ആഘോഷിച്ചു.
ശിശുദിനം
നവംബർ 14 ശിശുദിനം
കുട്ടികളെയും പൂവുകളെയും ഒരുപോലെ സ്നേഹിച്ച ഇന്ത്യയുടെ ആദ്യത്തെ പ്രഥമ പ്രധാനമന്ത്രി ചാച്ചാജിയുടെ ജന്മദിനം കുട്ടികളുടെ പൂർണ്ണ പങ്കാളിത്തത്തോടെ ആഘോഷിച്ചു
അന്താരാഷ്ട്ര അറബി ഭാഷാ ദിനം
ബാലിക ദിനം
ജനുവരി 24 ദേശീയ ബാലികാ ദിനം
ജനിച്ചുവീഴുന്ന ഓരോ പെൺകുഞ്ഞും ഈ സമൂഹത്തിന്റെ അഭിമാനമാണെന്ന് വിളിച്ചോതുന്ന ദിനം. നമ്മുടെ സ്കൂളിലെ പെൺകുരുന്നുകൾ എല്ലാ ബാലികമാർക്കും ഈ ദിനത്തിൽ ആശംസകൾ നേർന്നു.
കിഴങ്ങ് വിള ദിനം
ശാസ്ത്രദിനം
ഫെബ്രുവരി 28 ശാസ്ത്രദിനം
സമാധാനവും സുസ്ഥിരതയും ഉള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ ശാസ്ത്രത്തിൽ ഉണ്ടായ നേട്ടം കുട്ടികളിൽ എത്തിക്കുന്നതിനുമായൊരു ദിനം.ഈ ദിനത്തിൽ കുട്ടികളെല്ലാവരും വിവിധതരം പരീക്ഷണങ്ങൾ നടത്തുകയും എക്സിബിഷൻ സംഘടിപ്പിക്കുകയും ചെയ്തു
ലോക മാതൃഭാഷാ ദിനം
ഫെബ്രുവരി 21 ലോക മാതൃഭാഷാദിനം
ആത്മാവിന്റെ ഭാഷയായ മാതൃഭാഷയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ ഈ ദിനത്തിൽ സാധിച്ചു
ഡിസംബർ 3 ലോക വികലാംഗ ദിനം
ഡിസംബർ 3 ലോക വികലാംഗ ദിനം
ശാരീരിക വൈകല്യത്തെ മനക്കരുത്തുകൊണ്ട് നേരിടുന്നവർക്കായുള്ള ദിനത്തിൽ അദ്ധ്യാപകരും ഒരുപറ്റം വിദ്യാർഥികളും ചേർന്ന് ഭിന്നശേഷിയുള്ള കുട്ടിയുടെ വീട് സന്ദർശിക്കുകയും:, കുട്ടിയ്ക്ക് ആനന്ദകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള അവസരം നൽകുകയും, സമ്മാനങ്ങൾ നൽകി കുട്ടിയെ സന്തോഷിപ്പിക്കുകയും ചെയ്തു.