സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

കാട്ടാക്കട താലൂക്കിൽ മാധവ കവിയുടെ കാവ്യ സപര്യക്ക് പിറവി നൽകിയ മലയിൻകീഴ് എന്ന കൊച്ചു ഗ്രാമത്തിന്റെ അഭിമാനമായ ഗവൺമെന്റ് എൽ പി സ്കൂൾ 1860 ൽ പന വിളാകത്ത് കുടുംബക്കാർ നൽകിയ ഭൂമിയിൽ വെർണകുലർ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു .അത് പിൽക്കാലത്തു ഏഴാം ക്ലാസ് വരെയാക്കി ഉയർത്തി ,നാട്ടുകാരുടെ ശ്രമ ഫലമായി പന വിളാകം കുടുംബവും കിഴക്കേതിൽ ഇടവിളാകം കുടുംബവും ചേർന്ന് ഗവെർന്മേന്റിന് നൽകിയ ഭൂമിയിൽ 1950 ഒരു ഗവൺമെൻറ് ഹൈ സ്കൂൾ തുടങ്ങി തുടർന്ന് അഞ്ചു മുതൽ ഏഴു വരെയുള്ള ക്ലാസുകൾ പ്രസ്തുത ഹൈ സ്കൂളിനോട് ചേർക്കുകയും ലോവർ പ്രൈമറി വിഭാഗം മാത്രം പഴയ കെട്ടിടത്തിൽ തുടരുകയും ചെയ്തു. അങ്ങനെ 1952 മുതൽ ആൺകുട്ടികൾക്ക് മാത്രമായി ബോയ്സ് എൽ പി എസ് പ്രവർത്തനം ആരംഭിച്ചു. ഇന്ന് മലയിൻകീഴിന്റെ വികസനത്തിന്റെ നാഴികക്കല്ലായി മാറിയിരിക്കുകയാണ് ഈ സ്കൂൾ .

ഈ സ്കൂളിലെ ആദ്യ പ്രഥമാദ്ധ്യാപകൻ മംഗലക്കൽ യേശു വടിയനും ആദ്യ വിദ്യാർത്ഥി ശശിധരൻ നായരുമാണ് (ശശി മന്ദിരം വിളവൂർക്കൽ) പ്രശസ്ത സംവിധായകനായ അരവിന്ദന്റെ ആദ്യ സിനിമയിലെ നായകൻ ഡോ . മോഹൻദാസ് , കേരള ഡയബറ്റിക് സെന്റർ ഡയറക്ടർ ഡോ .മോഹനൻ നായർ, ഫിഷറീസ് ശാസ്ത്രഞ്ജൻ ഗോപകുമാർ , ചരിത്രകാരൻ ശ്രീ മലയിൻകീഴ് ഗോപാലകൃഷ്ണൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഒട്ടനേകം പ്രഗൽപ്പരായ വ്യക്തികൾക്ക് ജന്മം നൽകിയ ഈ വിദ്യാലയം ഇന്നും യുവ തലമുറയെ വാർത്തെടുക്കുന്നതിൽ പ്രഥമസ്ഥാനം കൈവരിച്ച് മുന്നേറുകയാണ്.

നിലവിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ (ഇംഗ്ലീഷ് &മലയാളം മീഡിയം ) ഉള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. പ്രഥമ അദ്ധ്യാപിക ഉൾപ്പെടെ പത്ത് പേർ ( പ്രഥമ അദ്ധ്യാപിക, നാല് അദ്ധ്യാപകർ ,2 പ്രീപ്രൈമറി അദ്ധ്യാപകർ ,ഒരു ആയ, Ptcm , Cook ) സേവനമനുഷ്ഠിച്ചു വരുന്നു .