ഗവ .എൽ. പി .എസ് തട്ടേക്കണ്ണി

തട്ടേക്കണ്ണി ,എന്റെ ഗ്രാമം

ഇടുക്കി ജില്ലയിലെ  ചെറിയൊരു ഗ്രാമമായാണ് തട്ടേക്കണ്ണി അറിയപ്പെടുന്നത്. തീർത്തും ഗ്രാമ വാസികളായ മനുഷ്യരാണിവിടെ പാർക്കുന്നത് .ആധുനികതയുടെ ചില ഏടുകൾ തൊട്ടുകൊണ്ടിരിക്കാൻ ഇവിടുത്തെ മനുഷ്യരും കൊതിക്കുന്നു . തോടുകളും, വയലുകളും, പുഴയും, വലിയ പാറക്കെട്ടുകളും ഒക്കെയുള്ള  പ്രശാന്ത സുന്ദരമായ  നാടാണു തട്ടേക്കണ്ണി .എന്നിരുന്നാലും ചില സ്ഥാപനങ്ങളും ആതുരാലയങ്ങളും ആരാധനാലയങ്ങളും ഇവിടെ സ്ഥിതി ചെയുന്നുണ്ട് .

 

ഭൂമിശാസ്ത്രം 

കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിൽ ആണ് തട്ടേക്കണ്ണി സ്ഥിതി ചെയ്യുന്നത് .മലകളും തോടുകളും വയലുകളും നിറഞ്ഞൊരു ഭൂപ്രകൃതി .9.86708 ഡിഗ്രി അക്ഷാംശത്തിലും 77.04362 ഡിഗ്രി രേഖാംശത്തിലും സ്ഥിതിചെയ്യുന്ന ഗ്രാമമാണ് തട്ടേക്കണ്ണി . മലകളും താഴ്വാരങ്ങളും വിവിധ കൃഷികൾക്ക് അനുയോജ്യമായ ഭൂപ്രകൃതിയമാണ് ഇവിടെയുള്ളത്. തണുപ്പും ശക്തമായ കാറ്റും നിറഞ്ഞ കാലാവസ്ഥയും ഇവിടത്തെ പ്രത്യേകതയാണ്.

 

പൊതുസ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • സർവീസ് സഹകരണ ബാങ്ക്
  • വെറ്ററിനറി ഡിസ്പെൻസറി
  • അംഗൻവാടി
  • വില്ലജ് ഓഫീസ്
  • പഞ്ചായത്ത് കാര്യാലയം
 

ആരാധനാലയങ്ങൾ

  • സെന്റ് .ജോർജ് ചർച് തട്ടേക്കണ്ണി
  • ശ്രീ മഹാദേവ ക്ഷേത്രം തട്ടേക്കണ്ണി
  • തട്ടേക്കണ്ണി ജുമാ മസ്ജിദ്
 


വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ എൽ പി എസ് തട്ടേക്കണ്ണി
  • ഗവ യു പി സ്കൂൾ ചെമ്പൻകുഴി 
  • സെന്റ് മേരീസ് എൽ പി സ്കൂൾ തട്ടേക്കണ്ണി
 

ചിത്രശാല