മാമ്പൂമണം

 മാമ്പൂ മണക്കുന്ന നേരമെൻ മുറ്റത്തെ
മാവിൻ കൊമ്പിലേക്കൊന്നു നോക്കി ഞാൻ
കാറ്റിൽ പൂക്കൾനിറഞ്ഞാടുന്ന തണ്ടുകൾ
ചാടിക്കളിക്കും അണ്ണാറക്കണ്ണനും
പാറിപ്പറക്കും കിളികളും
ഒാടിക്കളിക്കും ഉറുമ്പുകളും
ഒപ്പം കളിക്കുവാൻ ഞാൻ കൊതിച്ചു.
മാവിൻ ചുവട്ടിൽ ചിരട്ടകൾ കൂട്ടിയെൻ
കഞ്ഞിയും കറിയും വച്ചുകളിച്ചു ഞാൻ
ആഴ്ചകൾ നീളവേ കളിചിരികൾ കൂടവേ
കണ്ണിനുല്ലാസമായ് വിരിഞ്ഞു കണ്ണിമാങ്ങകളും.
ഉല്ലാസത്തിമിർപ്പിൽ ഞാൻ കഴിയവേ
പെട്ടെന്നൊരുനാൾ വന്ന മഴയിൽ
കൊഴിഞ്ഞു മാമ്പൂക്കളും കണ്ണിമാങ്ങയും
കഴിഞ്ഞില്ല എനിക്കെൻ സങ്കടമടക്കുവാൻ
എന്നെമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു ഞാൻ.
 

നക്ഷത്ര. എസ്
3 A ഗവ. എൽ. പി. എസ്. അണ്ടൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത