സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2017-2018 സ്കൂൾ ബസ്

1 മുതൽ 4 വരെ ക്ലാസുകളിലായി 88 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം പുലിയൂർകോണം എന്ന ചെറിയ ഗ്രാമമായതിനാൽ കൂടുതൽ പ്രയാസങ്ങളില്ലാതെ സ്കൂളിലെത്തിച്ചേരാൻ സാധിക്കും. മടവൂർ പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച, പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് പുലിയൂർകോണം ഗവൺമെന്റ് എൽ.പി.സ്കൂൾ.2017-2018 കാലയളവിൽ ശ്രീ വി .ജോയി എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭ്യമായ ബസ്‌ ആണ്.സ്കൂളിലെ ഏതാണ്ട് 50% കുട്ടികളും സ്കൂൾ ബസിനെ ആശ്രയിക്കുന്നവരാണ്. ബസിൽ ഡ്രൈവർ, ക്ലീനർ എന്നിവരാണ് ജോലിക്കാർ. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമായി 2 ട്രിപ്പുകൾ വീതം സർവ്വീസ് നടത്തുന്നു. ചുറ്റുമുള പ്രദേശങ്ങളിലൊന്നും ഇല്ലാത്ത രീതിയിൽ ഭീമമല്ലാത്ത സംഖ്യ മാത്രമാണ് ഗുണ ഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതും. അധ്യാപകരും പി.ടി.എ അംഗങ്ങളും അടങ്ങുന്ന ഒരു സമിതിയാണ് സ്കൂൾ ബസുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്.