ലോകത്തെ ഒന്നായി വിഴുങ്ങാനായി
കലിപൂണ്ട് നീ അവതരിച്ച നേരം
ഭൂമിയെ ഒന്നാകെ കൈക്കലാക്കി
അഹങ്കരിച്ച മാലോകർ ഞെട്ടി വിറച്ചു
തിക്കും തിരക്കും ഒന്നുമില്ല
പകയും ദേഷ്യവും ആവേശവുമില്ല
ഒരേ മതത്താൽ മാലോകരൊക്കെയും
ചങ്ങലപൊട്ടിച്ചു ചേക്കേറിയപ്പോൾ
പക്ഷി ജന്തു ജാലങ്ങളൊക്കെയും
സ്വസ്ഥമീ ഭൂമിയിൽ വിഹരിക്കും നേരം
ഇനിയൊരു നാളെയിൽ മാനവരെല്ലാരും
ഒത്തുചേരട്ടെ നല്ലവരായ്
ഇല്ല തോൽക്കില്ല കോറോണ നിൻ
മുന്നിൽ വിജയം വരിക്കുന്ന കാലം വരും
അന്നു തീർക്കും നമ്മൾ വീണ്ടും
സ്നേഹത്താലുള്ള ശൃംഖലകൾ