കൊറോണ കൊറോണ കൊറോണ
പത്രം തുറന്നാലും ടീവി തുറന്നാലും
എവിടെ തിരിഞ്ഞാലും കൊറോണ
കോവിഡ് 19 എന്ന പേരുള്ള
കുഞ്ഞൻ വൈറസ് കാട്ടുന്ന
ഗോഷ്ടികൾ പലതാണ് മന്നിൽ
ചൈനയിൽ നിന്ന് വന്നതാണേ
ലോകം മുഴുവൻ പരന്നതാണെ
ജനങ്ങളെ വീട്ടിൽ ഇരുത്തിയതാണേ
കൈ കഴുകാൻ നമ്മെ പഠിപ്പിച്ചു
ആർഭാടം ഇല്ലാതെ ആഘോഷം ഇല്ലാതെ
എല്ലാം നടക്കുമെന്നറിയിച്ചു
കോവിഡ് വ്യാപനം തടയുവാനായി
സർക്കാരുമെത്തി അടച്ചിടലുമായി
വീട്ടിൽ എല്ലാരും ഒന്നിച്ചിരിപ്പായി
വീട്ടുഭക്ഷണം രുചിയുമേറി
ക്രീം ബിസ്ക്കറ്റും വേണ്ടാതായി