പൊരുതിടാം പോരാടിടാം കൈകൾ നനച്ചു കാവലായിടാം മുഖം മറച്ചൊരീ മഹാമാരിയെ നേരിടാൻ ഒത്തുചേർന്നിടാം. അകന്നിടാമിനി അകലാതിരിക്കാൻ വേദനിച്ചീടുമീ വേളയിൽ, പ്രാർത്ഥിച്ചിടാം മണ്ണിലെ മാലാഖാമാർക്കായി. ഒരുമിക്കാമിത്തിരീ നാളുകളീ - സ്നേഹത്തണലിൽ..... അച്ഛനുമമ്മയും കളിക്കൂട്ടരായി നിന്നൊരീ നല്ലകാലം വന്നിതാ. നേരമില്ലെന്നു പറഞ്ഞുനടന്നവർ നേരമ്പോക്കിനായ് അലയുന്നിതാ... കൊറോണയെ തോല്പിച്ചിടാൻ നന്മതൻ തിരി കൊളുത്താം ഒരുമയോടെ മുന്നൊരുക്കമായ് പുലരിയെ വരവേറ്റിടാം....
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത