ഗവ. എൽ.പി.എസ്. പുതുക്കുളങ്ങര/അക്ഷരവൃക്ഷം/എന്റെനഷ്ടം
എന്റെനഷ്ടം
കോ വിഡ് 19 എന്ന മഹാമാരി നമ്മുടെ ലോകത്ത് പടർന്ന് പിടിച്ചത് കൊണ്ട് എനിക്ക് രണ്ടാം ക്ലാസിലെ കുറച്ച് നല്ല അനുഭവങ്ങൾ നഷ്ടമായി. കുറച്ചു ദിവസം കൂടി എന്റെ ക്ലാസ്സിൽ എന്റെ ടീച്ചറോടൊപ്പവും കൂട്ടുകാർക്കൊപ്പവും ഇരിക്കാനുള്ള അവസരം. അവസാന പരീക്ഷ കഴിഞ്ഞ്എന്റെ കൂട്ടുകാരോട് യാത്ര പറയുന്ന അവസരം, എന്റെ ക്ലാസ്സിലെ ജനലിൽകൂടി കഞ്ഞി വയ്ക്കുന്ന ആന്റിയെ കാണാനുള്ള അവസരം....... വാർഷികത്തിനു വേണ്ടി ഡാൻസ് പഠിച്ചിരുന്നു അതും നഷ്ടമായി .അങ്ങനെ കുറെ കാര്യങ്ങൾ 2-ാം ക്ലാസിൽ തിരിച്ചു കിട്ടാത്ത ആഗ്രഹമായി മാറി .ചൈനയിലെ ഒരു മാർക്കറ്റിൽ നിന്നും പടർന്ന് പിടിച്ച വൈറസ് ലോകരാജ്യങ്ങളെ എല്ലാം കീഴടക്കി. നമ്മുടെ കേരളം എല്ലാം പ്രതിരോധിച്ചു. നമ്മൾ കേരളത്തിൽ ജനിച്ചു തിന് ഏവർക്കും അഭിമാനിക്കാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |