Home2025-262026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


2025 -26 വർഷങ്ങളിൽ നടന്ന അക്കാദമിക പ്രവർത്തനങ്ങൾ വളരെ വിപുലമായി നടത്താൻ കഴിഞ്ഞു . ഇതിൽ പെട്ടതാണ് ബഷീർ ദിനം ഗാന്ധിജയന്തി പരിസ്ഥിതി ദിനം വായനാവാരം സ്കൂൾ കലോത്സവം ഹിരോഷിമ ദിനം നാഗസാക്കി ദിനം പഠനോത്സവം സ്കൂൾ പഠനയാത്ര മുതലായവ. ഫലകം:Yearframe/headerപരിസ്ഥിതി ദിനം ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ നിന്നും വൃക്ഷത്തൈകൾ സ്കൂളിൽ കൊണ്ടുവരികയും പുല്ലമ്പാറ ഗ്രാമപഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ പച്ചത്തുരുത്ത് വീട്ടിൽ ഒരു അടുക്കളത്തോട്ടം നീ പദ്ധതികളിലൂടെ സ്കൂളിലും വീട്ടിലും തൈകൾ നടുകയും ഇതിന്റെ വളർച്ച ഓരോ ഘട്ടത്തിലും ചെയ്യപ്പെടുകയും ചെയ്തു. കുട്ടികൾ വളരെ കൃത്യതയോടെ കൂടിയും മനോഹരമായി ആ വൃക്ഷത്തൈകൾ പരിപാലിക്കുകയും അതിന്റെ ഘട്ടം ഘട്ടമായ വളർച്ച രക്ഷിതാക്കളുടെ സഹായത്തോട് കൂടി വിദ്യാലയത്തിൽ അറിയിക്കുകയും വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രസ്തുത പരിപാടിയുടെ ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ഈ ഒരു പദ്ധതിയിലൂടെ മാത്രം ഒരുപറ്റം കുട്ടി കർഷകർ നമ്മുടെ സ്കൂളിന് സംഭാവന ചെയ്യാൻ സാധിച്ചു എന്നത് വലിയ നേട്ടമായി കണക്കാക്കുന്നു.

ഇതു കൂടാതെ ബഷീർ ദിനത്തിൽ കുട്ടികൾ ബഷീറിന്റെയും ബഷീറിന്റെ കഥാപാത്രങ്ങളുടെയും വേഷങ്ങളും സംസാര രീതികളും അനുകരിക്കുകയും അവ പ്രസ്തുത പരിപാടിയിൽ സ്കൂളിൽ അവതരിപ്പിക്കുകയും പ്രോത്സാഹനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. ബഷീർ ദിനത്തോടനുബന്ധിച്ച് നാടകം പ്രച്ഛന്ന വേഷം ബഷീർ ദിന കവിതകൾ എന്നിവ സ്കൂളിൽ അവതരിപ്പിക്കുകയും ചെയ്തു കൂടാതെ സ്കൂളിന്റെ പ്രദേശത്തുള്ള ലൈബ്രറി ആയ എ കെ ജി ഗ്രന്ഥശാല കുട്ടികളും അധ്യാപകരും ചേർന്ന് സന്ദർശിക്കുകയും ലൈബ്രറിയിൽ ഉള്ള പുസ്തകങ്ങളെ കുറിച്ച് ഒരു ചെറിയ അറിവ് ലൈബ്രേറിയനായ ശ്രീ സൈനുൽ അബ്ദുൽ വിവരിച്ചു കൊടുക്കുകയും ചെയ്തു.
വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ നിർമ്മാണം വായനാദിന സന്ദേശം വായന ആശംസകൾ വായന കാർഡുകൾ തുടങ്ങിയവ സ്വയം നിർമ്മിക്കുകയും അവ സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. വായനാദിന വാരം സ്കൂളിൽ സംഘടിപ്പിക്കുകയും എല്ലാ ആഴ്ചകളിലെയും അസംബ്ലികളിൽ വായനാദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.