മിഴിയോരത്തു വന്നൊരു സ്വപ്നത്തെ
നിസ്സാരമായി ഞാൻ കണ്ടു .
മിഴിനിറഞ്ഞൊരാ കണ്ണുനീർത്തുള്ളിയെ
നിസ്സാരമായി ഞാൻ കണ്ടു.
മിഴിക്കരികിൽ വന്ന പല നിറങ്ങളെ
നിസ്സാരമായി ഞാൻ കണ്ടു .
മിഴിയിൽ കുത്തി നോവിച്ചതും
നിസ്സാരമായി ഞാൻ കണ്ടു .
മിഴിയടച്ചാരോ തന്നപ്പോൾ
ഒന്നും നിസ്സാരമല്ല എന്നു ഞാനറിഞ്ഞു .