മഴ മഴ മഴ മഴ വന്നു
മാനത്തൂന്നൊരു മഴ വന്നു
മഴ മഴ മഴ മഴ വന്നു
മാനത്തൂന്നൊരു മഴ വന്നു
മലയുടെ മുകളിൽ തങ്ങാതെ
മാളിക മുകളിൽ തങ്ങാതെ
മഴ മഴ മഴ മഴ വന്നു
മിന്നലാകെ പടരുന്നു
നെഞ്ചിലൊരാന്തൽ കത്തുന്നു
കുട്ടികളാകെ കരയുന്നു
അമ്മമാർ മാറോടു ചേർക്കുന്നു
മിഴികൾക്കു നനവായി വന്നു
മഴ മഴ മഴ മഴ വന്നു
മാനത്തൂന്നൊരു മഴ വന്നു