സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പുസ്തകം പുറം ലോകത്തേയ്ക്ക്

'കോവിഡ് കാലഘട്ടം വായനാ കാലഘട്ടം ' എന്ന മുദ്രാവാക്യവുമായി സ്കൂൾ ആരംഭിച്ച പദ്ധതിയാണ് പുസ്തകം പുറം ലോകത്തേക്ക് . ലോക്ഡൗൺ അനന്തരം സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ ക്ലാസ്സ് നിലവാരത്തിനും കുട്ടികളുടെ നിലവാരത്തിനും അനുസരിച്ച് വീടുകളിൽ എത്തിച്ച് നൽകുന്നു. കൂട്ടത്തിൽ അമ്മ വായനയ്ക്കാവശ്യമായവയും ലഭ്യമാക്കുന്നു. അമ്മമാർ സ്വായത്തമാക്കിയ വിവരങ്ങൾ ക്ലാസ്സ് ഗ്രൂപ്പിൽ പങ്കു വയ്ക്കുക വഴി എല്ലാ കുട്ടികൾക്കും ഇതിന്റെ ഫലം ലഭിക്കുന്നു. കുട്ടികൾ തങ്ങളുടെ വായനാന്തര സൃഷ്ടികളും ഗ്രൂപ്പിൽ പങ്കുവയ്ക്കുന്നു. മാസത്തിൽ ഒരു തവണയാണ് ഒരു ഗൃഹ സന്ദർശനം.

കരാട്ടെ

ഓരോ കുട്ടിയും സ്വയരക്ഷയ്ക്ക് ഒരു കായികാഭ്യാസം സ്വായത്തമാക്കുക സ്കൂളിന്റെഎന്ന ലക്ഷ്യം എത്തി ചേർന്നത് കരാട്ടെ പഠനത്തിലാണ്. താത്പര്യമുള്ള ആർക്കും പങ്കെടുക്കാവുന്ന തരത്തിലാണ് ക്ലാസ്സുകൾ ക്രമീകരിച്ചിട്ടുള്ളത്.

വിത്ത് ബോംബ്

ഹരിത ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ ഏറ്റെടുത്ത തനതു പ്രവർത്തനമാണ് വിത്ത് ബോംബ്. ഇതിന്റെ പ്രവർത്തന രീതിയെ കുറിച്ച് സ്കൂൾ ഒരു ഡൈജസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.

മാജിക് കലണ്ടർ

വർഷാന്ത്യ ഗ്രൂപ്പ് ഫോട്ടോ എന്നത് കാലാകാലങ്ങളായി നടന്നു വരുന്ന പ്രവർത്തനമാണ്. എന്നാൽ അതിൽ അൽപം വ്യത്യസ്തത വരുത്തുക എന്ന സ്കൂളിന്റെ ലക്ഷ്യം ചെന്നു നിന്നത് മാജിക്ക് കലണ്ടർ എന്ന ആശയത്തിലാണ്. സ്വാഭാവിക കലണ്ടറിൽ നിന്ന് മാറി അൽപം ബുദ്ധിയും ചിന്താശേഷിയും ആവശ്യമുള്ള ,പുതിയ രീതിയിൽ ചിട്ടപ്പെടുത്തിയ ഒറ്റപേജ് മാജിക്കലണ്ടർ ആണ് ഇതിനായി ഉപയോഗിച്ചത്. ആദ്യ കാലത്ത്ഗ്രൂപ്പ് ഫോട്ടോയും തുടർന്ന് വ്യക്തിഗത ഫോട്ടോയും ഉൾപ്പെടുത്തി ചെയ്യുന്ന കലണ്ടർ 5-ാം വർഷവും വിജയകരമായി മുന്നോട്ട് പോകുന്നു.

എഴുത്തോല

അക്ഷരങ്ങളിലൂടെ പിച്ചവച്ച് വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന പ്രായമാണ് പ്രൈമറി കാലഘട്ടം. അവിടെ കുഞ്ഞെഴുത്തുകാർ ജനിക്കുന്നു. എന്നാൽ അവ പരിപോഷിപ്പിക്കാതെ പോയാൽ പലരിലേയും ക്രിയാത്മകത അവിടെ അവസാനിക്കും. ഞങ്ങളുടെ കുട്ടികൾ നാളത്തെ വാഗ്ദാനങ്ങളാണ് എന്ന തിരിച്ചറിവിന് ഊർജ്ജം പകരായി ആരംഭിച്ച പദ്ധതിയാണ് എഴുത്തോല . എഴുത്തിന്റെ പിറവി നാരായവും എഴുത്തോലയും വച്ചായിരുന്നു എന്ന തിരിച്ചറിവ് കൂട്ടികൾക്ക് നൽകാനായി ആ രൂപം തന്നെ ഞങ്ങൾ തെരഞ്ഞെടുത്തു. കുഞ്ഞ് മനസ്സിലെ വികാരങ്ങൾ എഴുത്തോലയിലാക്കി കുട്ടികൾക്ക് വിതരണം നടത്തുന്നു. കോവിസ് പശ്ചാത്തലത്തിൽ 2 വർഷമായി ഇ- മാഗസിൻ രൂപത്തിലാണ് എഴുത്തോല പുറത്തു വരുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയും അഭിനന്ദനവും ഏറ്റവുവാങ്ങിയ പദ്ധതിയാണിത്.

പുസ്തക കൂട

കുരുന്ന് മനസ്സിൽ പലതരം ചിന്തകൾ ഉരുത്തിരിയാം. അവ പ്രകടിപ്പിക്കാൻ ചിലർക്കെങ്കിലും മടിയുണ്ട്. അത്തരക്കാർക്കായി സ്ഥാപിച്ച വല്ലം ആണ് പുസ്തക കൂട. സ്വന്തം സൃഷ്ടികൾ എന്തുമാകട്ടെ അത് പുസ്തക വല്ലത്തിൽ നിക്ഷേപിക്കാം. അർഹിക്കുന്ന പരിഗണനയോടെ അതെല്ലാം അസംബ്ലികളിൽ അവതരിപ്പിക്കപ്പെടും.

വൈറൽ ഓട്ടൻതുള്ളൽ

കോവി ഡ് കാലത്ത് ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അവതരിപ്പിച്ച മിയാ വാക്കി ഓട്ടൻതുള്ളൽ ലോക ശ്രദ്ധ നേടി. മിയാവാക്കി വനങ്ങളെ കുറിച്ച് പറഞ്ഞ ഈ ഓട്ടൻതുള്ളൽ വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ ഉള്ളവരുടെ പ്രശംസയ്ക്ക് വഴിയൊരുക്കി.

കുട്ടിക്കട

ഗണിതത്തിലെ അടിസ്ഥാന വസ്തുതകൾെ പ്രൈമറി തലത്തിൽ തന്നെ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ആരംഭിച്ച സംരംഭമാണ് കുട്ടിക്കട. കടയുടെ നിയന്ത്രണവും വിൽപ്പനയും വിറ്റുവരവുകൾ കുറിച്ചു വയ്ക്കലും ബാക്കി നൽകലും ലാഭം കണക്കാക്കലും ഒക്കെ കുട്ടികളുടെ ചുമതലയാണ്. കോവിഡ് കാലഘട്ടത്തിന് മു ൻപുവരെ കട നന്നായി പ്രവർത്തിച്ചു. സ്കൂൾ സാധാരണ ഗതിയിലാകും മുറയ്ക്ക് കടയും തുടരും.

സീരിയിൽ വീഡിയോ പ്രോഗ്രാമുകൾ

പ്രസക്‌ത വിഷയങ്ങൾ തെരഞ്ഞെടുത്ത് കുട്ടികൾക്ക് വീഡിയോ പ്രോഗ്രാം വഴി കാര്യങ്ങൾ വിനിമയം ചെയ്യാനുള്ള അവസരം നൽകി വരുന്നു. തിരഞ്ഞെടുക്കുന്ന വിഷയത്തിന് 15-30 ദിവസങ്ങൾ സീരിയൽ പ്രോഗ്രാം ഉണ്ടാകും.

ഉദാ..: 1മലയാള കവികളെ പരിചയപ്പെടൽ

2. ഒളിമ്പിക്സ് വിശേഷങ്ങൾ തുടങ്ങിയവ...

വിവിധ അസംബ്ലി

മാതൃഭാഷയ്ക്കൊപ്പം ആംഗലേയ ഭാഷയും സംസ്കൃതവും, അറബിക്കുംഒപ്പം ഗണിതവും, ചേർന്നതാണ് സ്കൂളിലെ അസംബ്ലി. ഓരോ ദിവസവും ഓരോ ഭാഷയ്ക്കാണ് പ്രാധാന്യം ആ ദിനത്തിൽ സല്യൂട്ടേഷൻ,വാർത്ത , പ്രതിജ്ഞ,ക്വിസ്, വിഷയാവതരണം, ദിനത്തിന്റെ പ്രാധാന്യം ഒക്കെയും അന്ന് അസംബ്ലിക് തിരഞ്ഞെടുത്ത വിഷയത്തിലാവും അവതരണം .തുടർന്ന് ക്ലാസ്സിൽ ഇവയെ കുറിച്ച് ചർച്ച നടത്തി വിവരങ്ങൾ കുട്ടികളിൽ ഉറപ്പിക്കുന്നു. പലഭാഷ കൾ കേൾക്കാനും പറയാനും മനസ്സിലാക്കാനും ഇതിലൂടെ കുട്ടിയ്ക്ക് അവസരം ലഭിക്കുന്നു.

ക്വിസ് ക്ലബ്

കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒന്നാണ് ക്വിസ് ക്ലബ് . ദൈനം ദിന പത്രവാർത്തകൾ ഒപ്പം ജി കെ എന്നിവ എല്ലാദിവസവും കുട്ടികളിൽ എത്തിക്കുന്നു. വാരാന്ത്യത്തിലെ ക്വിസ് മത്സരം കുട്ടികളിലെ ആവേശവും ഉത്സാഹവും ഉറപ്പിക്കുന്നു.