കീഴുത്തോണി

 
Keezhuthoni

കേരളത്തിലെ കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കീഴുത്തോണി .ഇത് ഇട്ടിവ പഞ്ചായത്തിന്റെ കീഴിലാണ് .ഇത് ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു .ജില്ലാ ആസ്ഥാനമായ കൊല്ലത്തുനിന്ന് 44 കിലോമീറ്ററും , ചടയമംഗലത്ത നിന്ന് 4 കിലോമീറ്ററും ,സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തു നിന്ന് 49 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.ഇതിനടുത്തായാണ് ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പവും സ്ഥിതിചെയ്യുന്നത് .

പ്രമാണം:IMG-20240420-WA0061.jpg
Jatayu



ഭൂമിശാസ്ത്രം

സംസ്ഥാന പാത ഒന്നിൽ കൊട്ടാരക്കര തിരുവനന്തപുരം റൂട്ടിൽ ചടയമംഗലത്തു നിന്നും ചടയമംഗലം കടയ്ക്കൽ റോഡിൽ 2 കിലോമീറ്റർ സഞ്ചരിച്ചു ആനപ്പാറ എന്ന സ്ഥലത്തുനിന്നും 1 കിലോമീറ്റർ സഞ്ചരിച്ചും ,കടയ്ക്കൽ നിന്നും കടയ്ക്കൽ ആൽത്തറമൂട് ചടയമംഗലം റോഡിൽ 8 .9 കിലോമീറ്റർ സഞ്ചരിച്ചു ആനപ്പാറ എന്ന സ്ഥാലത്തുനിന്ന് 1 കിലോമീറ്റർ സഞ്ചരിച്ചും കീഴുതോണിയിലെത്താം .

പ്രധാന പൊതു സ്‌ഥാപനങ്ങൾ

 
GLPS KEEZHUTHONI
  • ഗവ .എൽ .പി .എസ്സ്  കീഴുത്തോണി
  • പോലീസ് സ്റ്റേഷൻ ,ചടയമംഗലം