എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം തിക്കും തിരക്കുമാണ്.
മാനവരെല്ലാം തിടുക്കത്തിലായ്
മുഖത്തോടു മുഖം
നോക്കാൻ നേരമില്ല
അച്ഛനും അമ്മയും മക്കളും തമ്മിലോ,
നോക്കാനും മിണ്ടാനും
നേരമില്ല.
എല്ലാരും ഒന്നിച്ച് ഭക്ഷണം
കഴിക്കാനോ ചിരിക്കാനോ
കളിക്കാനോ നേരമില്ല.
വീടും പരിസരോം വൃത്തിയാക്കാൻ പോലും നേരമില്ല ആർക്കും നേരമില്ല.
മാനവർ തമ്മിലോ സ്നേഹമില്ല....
പകയും വിദ്വേഷവും
ബാക്കിയായി.
കണ്ടുമടുത്തൊരാ കോവിഡ് ഭീകരൻ
വന്നു നമ്മെ പിടിമുറുക്കി
ഏവർക്കും പേടിയായ്
വീട്ടിലിരുപ്പായ് മിണ്ടാനും
പറയാനും നേരവുമായ്
തിക്കില്ല തിരക്കില്ല
ചന്തയിലെങ്ങുമേ
ആൾക്കൂട്ട ബഹളങ്ങളൊട്ടുമില്ല.
ജാതിമതഭേദമില്ലാ തെല്ലും
കല്യാണപ്പൊങ്ങച്ചങ്ങളൊട്ടുമില്ല.
ആരോഗ്യസേവകർ തൻ
വാക്കുകളെ
ദൈവവചനം പോൽ
കേട്ടിടുന്നു
ഉള്ളവനില്ലാത്തവനെന്നൊന്നില്ലാ...
ഈ കോവിഡിൻ മുമ്പിൽ
മനുഷ്യർ മാത്രം
വ്യക്തിശുചിത്വവും സാമൂഹികാകലവും പാലിച്ച് നമുക്ക്
കരകയറാം..
മാനവർക്കാകെ തിരിച്ചറിവായിടുമീ
കൊറോണക്കാലം...
മർത്യനെ മർത്യനായ്
കണ്ടീടും നമ്മൾ
പുതിയൊരു പുലരിയിലേക്കുണർന്നെണീക്കും ........
നല്ലൊരു ലോകം പടുത്തുയർത്തും.