ശുചിത്വം വേണം

ലോകം മൊത്തം രോഗം നിറയും
കാലമിതെന്തേ മുത്തശ്ശി
തിന്ന് മദിച്ചീ രോഗം പലരും
വാങ്ങണതാണെൻ പൊൻകുഞ്ഞേ

രോഗം ഈ വിധം എത്താതിനി നാം
ചെയ്യേണ്ടതെന്തേ മുത്തശ്ശ്യേ
ഉണർന്നെണീക്കുക നേരത്തെ നാം
മുറപോൽ ചെയ്യുക കൃത്യങ്ങൾ

പല്ലുകളൊക്കെ തേച്ച് കഴിഞ്ഞാൽ
തേച്ച് കുളിക്കുക നല്ലോണം
തിന്നണ മുമ്പേ കൈയും വായും
ശുചിയാക്കുക നിത്യം നാം

അഴുകിപ്പഴകിയ വിഭവം പലതും
ഒഴിവാക്കീടുക മടിക്കാതെ
ചെയ്യാമെന്നുടെ മുത്തശ്ശ്യേ
ശുചിയായെന്നും നടന്നീടാം

സ്കൂളും എന്നുടെ പരിസരമെല്ലാം
ശുചിയായ് സൂക്ഷിച്ചീടാം ഞാൻ.

ഫർസാന ഷെറിൻ
10 എ ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത