മഴ

 ഉച്ചനേരത്ത് ഒരു കൊച്ച് മയക്കത്തിൽ
വിരുന്ന് വന്നെത്തിയ കാർമുകിലേ
തല്ലിച്ചിതറിയ ചില്ലു കണക്കെയെൻ
മുന്നിലായ് മാരിയായ് പൊഴിഞ്ഞു നിന്നു.

പൂത്ത തൈമാവിൻ ചില്ലകളും
നിരന്ന് ആടുന്ന കൈതോലക്കുട്ടങ്ങളും
കാറ്റിൽ ചാഞ്ചാടും വയലേലകളും
മഴയിൻ ശ്രുതിക്കൊപ്പം മധുര സ്വരം പൊഴിക്കുന്നു.

ഇന്ന് മഴപ്പെണ്ണ് എന്നോട് പിണങ്ങിയോ?
മഴ മേഘങ്ങൾ തിരി താഴ്ത്തുന്നുവോ?
മല മുകളിലെ ഉറവകൾ ഉൾവലിഞ്ഞുവോ?
മഴ മഴയായ് നീ വേഗം വരുകില്ലയോ?

നിന്നെ തഴുകുമ്പോൾ എൻ മനം തണുക്കുന്നു.
ഗതകാല സ്മരണകൾ എന്നിൽ പൂത്തുലയുന്നു.
മഴ മേഘമേ ഉണരൂ നീ ഈ ഭൂമിയെ ഉണർത്തൂ നീ
തളിരണിയട്ടെ ധരണിയും എൻ മാനസവും

മുഹമ്മദ് നാഫിഹ്
5 ബി ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത