പോരാടാൻ നേരമായിന്ന് കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണി പൊട്ടാതെ നമുക്ക് ഈ ദുരന്തത്തിൻ
പിടിയിൽ നിന്നും മുക്തി വേണം
സന്ദർശനം ഒഴിവാക്കുക ഹസ്തദാനം വേണ്ട
അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസത്തോടെ
കരുതലില്ലാതെ നടക്കുന്ന കൂട്ടരേ
നിങ്ങൾ തകർത്തത് ജീവനെയല്ല
ഒരു ജനതയെ തന്നെയല്ലേ
ആരോഗ്യരക്ഷയ്ക്ക് നൽകുന്ന നിർദേശങ്ങൾ
പാലിക്കാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്തകൾ കേൾക്കാം
ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറാം പാഴാക്കാതെ
ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മയ്ക്ക് വേണ്ടി