കോവിഡ് - 19

 ഉണക്കമീനിത്ര രുചിയെന്നറിഞ്ഞത്
പച്ചമീൻ കിട്ടാത്ത കാലത്തല്ലോ.
ചക്കക്കുരുവിൻ മഹത്വമറിഞ്ഞത്
പച്ചക്കറിക്ക് തീവിലയായപ്പോഴല്ലോ

കുറുവരികഞ്ഞിയും തേങ്ങാച്ചമ്മന്തിയും
കുഴിമന്തിയേക്കാൾ സ്വാദോടെ തിന്നുന്നു.
കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോൾ
കുട്ടിക്കാലത്തെ ഓർമ തികട്ടുന്നു.

വീട്ടിലെ ഭാരിച്ച ജോലികൾ കണ്ടപ്പോൾ
വീട്ടുകാരിയുടെ കഷ്ടത കാണുന്നു.
ടെക്സ്റ്റൈൽസിൽ തള്ളില്ല
മാർക്കറ്റിലാളില്ല , റോഡിൽ തിരക്കില്ല
ഫ്ലഡ് ലൈറ്റിൽ കളിയുമില്ല.

ദുനിയാവിൻ അവസ്ഥകൾ മാറുന്നു
തമ്പുരാൻ ദൈവസ്മരണയ്ക്കായ്
ദൃഷ്ടാന്തങ്ങൾ അയയ്ക്കുന്നു
കോവിഡ് - 19 ന്റെ ആക്രമണത്തെ

കാക്കണേ നാഥാ ഈ വയസ്സിൻ കാലത്ത്
കോവിഡ് - 19 ന്റെ ആക്രമണത്തെ

അസ്ന വി
8 എ ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത