ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/ഒരുമ തന്നെ പെരുമ
ഒരുമ തന്നെ പെരുമ
മാത്യുവും അമ്മയും സാധനം വാങ്ങാൻ വേണ്ടി കടയിലേക്ക് പോവുകയായിരുന്നു .ഗലിയിൽ എത്തിയപ്പോൾ സഹിക്കാൻ പറ്റാത്ത കാരണം അവർ മൂക്കു പൊത്തി. ആ സ്ഥലത്തു നിന്നും മാറിനിന്നു മാത്യു പറഞ്ഞു ഇവിടെ ഒരു പുഴയുണ്ട് ഞാൻ നോക്കിയിട്ട് വരാം . അങ്ങോട്ട് പോവണ്ട , അത് എന്താ അങ്ങനെ നോക്കിയപ്പോൾ പുഴയിൽ കുന്നുപോലെ നിറഞ്ഞുകിടക്കുന്ന മാലിന്യം. വിഷമത്തോടെ അവൻ പറഞ്ഞു ഒരു മാസം മുൻപ് ഞാൻ അമ്മയോടൊപ്പം വന്നപ്പോൾ പുഴയിൽ ആളുകൾ വെള്ളം കൊണ്ടു പോവുകയും ചെയ്യുന്നുണ്ടായിരുന്നു. ഒരു മാസം കൊണ്ട് ഇത്ര മലിനമായ പുഴ എത്ര പെട്ടെന്ന് ... അവിടെ നിന്നും മാറി സാധനം വാങ്ങി തിരിച്ചു അവർ വീട്ടിലേക്ക് പോയി. അവൻ സങ്കടത്തോടെ കാര്യം അച്ഛനോട് പറഞ്ഞു. അച്ഛൻ പറഞ്ഞു അതിശയം തന്നെ ഇത്ര പെട്ടെന്ന് മാറ്റാൻ കഴിയുന്ന ആരാണ് ഈ പ്രദേശത്തുള്ളത് . മലിനമാക്കുന്ന ആളെ നമുക്ക് കണ്ടുപിടിക്കണം. അമ്മ ചോദിച്ചു എങ്ങനെ ? നമ്മൾ ഒരുമിച്ച് നിൽക്കണം . സി സി ടി വി വയ്ക്കണം , അവർ പിറ്റേദിവസം ബക്കറ്റ് പിരിവിനു വേണ്ടി ഇറങ്ങി ഒരു പോലും നൽകിയില്ല അന്ന് രാത്രി വാർത്തയിൽ നഗരത്തിൽ കൊതുക് പണിയുണ്ടെന്നും വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കണമെന്നും അറിയിപ്പുണ്ടായി. അത് കേട്ടപ്പോൾ അമ്മ പറഞ്ഞു നിങ്ങൾക്ക് പറ്റിയ സമയമാണ് . അവർ പിറ്റേദിവസവും ബക്കറ്റ് പിരിവിനു വേണ്ടി ഇറങ്ങി. ധാറാളം സംഭരിച്ചു. .സി സി ടി വി വഴി മാലിന്യം തള്ളുന്നവരെ കണ്ടുപിടിച്ചു നിയമപാലകരെ ഏൽപ്പിച്ചു.അവർക്ക് തക്കതായ ശിക്ഷ നൽകി നമുക്ക് ഇനി ഈ പുഴ വൃത്തിയാക്കാം മാത്യു പറഞ്ഞു അതെ മോനെ ഇന്ന് തന്നെ വൃത്തിയാക്കാൻ തുടങ്ങാം. ഇത് കണ്ട മറ്റു ജനങ്ങളും പങ്കാളികളായി .നാട്ടുകാർ എല്ലാവരും കൂടി ആ നഗരം മുഴുവൻ വൃത്തിയാക്കി.അങ്ങനെ നമ്മുടെ കുടുംബവം നാടിനു തന്നെ മാതൃകയായിത്തീർന്നു അമ്മ പറഞ്ഞു.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |