എയിഡ്സ് ദിനാചരണം വീഡീയോ

ക്യാംപ് വീഡിയോ

2012 ൽ ആണ് ജി.എച്ച് എസ് എസ് മേപ്പാടിയിൽ Spc യൂണിറ്റ് ആരംഭിച്ചത്. 8 ബാച്ചുകളാണ് ഇതു വരെ പാസിംഗ് ഔട്ടായത്. 'We Learn To Serve' എന്നതാണ് Spc ആപ്തവാക്യം. ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളാണ് ഉള്ളത്. ഡയറക്ടറേറ്റിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ജൂനിയർ , സീനിയർ കേഡറ്റുകൾക്ക് പ്രത്യേകമായി വാർഷിക ആക്ടിവിറ്റി കലണ്ടറുകൾ ഉണ്ട്. പ്രളയദിനങ്ങളിലും കോവി ഡ് ദിനങ്ങളിലും കേഡറ്റുകൾ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് സമൂഹത്തിലിറങ്ങി പ്രവർത്തിച്ചിട്ടുണ്ട്. മികച്ച പ്രവർത്തനത്തിന് മേപ്പാടി Spc യൂണിറ്റിന് ജില്ലാ കളക്ടറിൽ നിന്നും അവാർഡ് ലഭിച്ചിട്ടുണ്ട്. Spc പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി രണ്ട് അധ്യാപകരേയും രണ്ട് പോലീസ് ഉദ്യോഗസ്ഥരേയും ചുമതലപ്പെടുത്തിയിരിക്കുന്നു.