സയൻസ് ക്ലബ്

2016 - 17 പ്രവർത്തന റിപ്പോർട്ട്

3 / 6/ 16 ന് സയൻസ് ക്ലബ് രൂപീകരണം നടന്നു.

21/7/16 ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് CD പ്രദർശനം, ചാന്ദ്രദിന ക്വിസ് എന്നിവ നടത്തി.

27/9/16 ന് ശാരദ കണ്ണാശുപത്രി, വാകേരി ലയൺസ് ക്ലബ് എന്നിവരുടെ നേതൃത്വത്തിൽ നേത്ര പരിശോധനാ ക്യാമ്പ് നടത്തി

5/10/16 ന് ജീവിത ശൈലീ രോഗങ്ങളെക്കുറി ച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി.

6/10/16 ന് VSSC സയന്റിസ്‌റ്റ്‌ ധനലക്ഷ്മി P Pആ കാശവിസ്മയം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ slide Presentation നിലൂടെ ബഹിരാകാശവാരം ആചരിച്ചു.

24/10/16 ന് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 9ാം ക്ലാസിലെ പെൺകുട്ടികൾക്ക് കൗൺസിലിങ്ങ് ക്ലാസ്സ് നടത്തുകയുണ്ടായി.

2/11/16 ന് പാരമ്പര്യ ചികിത്സാ വിഭാഗം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിൽ ഔഷധോദ്യാനം നിർമ്മിച്ചു.

4/11/16 ന് MS സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ - ബാലശാസ്ത്ര കോൺഗ്രസ്സിൽ സ്കൂളിൽ നിന്നും 5 കുട്ടികൾ പങ്കെടുത്തു. 5 കുട്ടികളും സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതിന്റെ ലീഡർ നാജിയ ആയിരുന്നു.

8/11/16 ന് മാതൃഭൂമി നന്മ പ്രൊജക്ട് നമ്മുടെ സ്കൂളിലെ ഫസ്ന അവതരിപ്പിച്ചു.

9/11/16 ന് സബ് ജില്ല ശാസ്ത്രോത്സവം നടന്നു. 28 പോയിന്റ് നമ്മുടെ സകൂളിന് ലഭിച്ചു. കൂടാതെ സയൻസ് പ്രോജക്ടിന് 1st ഉം A ഗ്രേഡും ലഭിച്ചു.

18/11/16 ന് സംസ്ഥാന തല ശാസ്ത്ര മേളയിൽ പ്രൊജക്ട് അവതരണത്തിൽ ആതിര, മുഹ്സിൻ എന്നീ കുട്ടികൾക്ക് 5ാം സ്ഥാനവും A - ഗ്രേഡും ലഭിക്കുകയുണ്ടായി.


2017 - 18 പ്രവർത്തന റിപ്പോർട്ട്

16/6/17 ന് MVI വയനാട് ശ്രീ റോണി സർ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രഭാഷണം നടത്തി.

21/7/17 ന് ചാന്ദ്രദിന ക്വിസ് നടത്തി.

25/7/17 ന് ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട് ചിരട്ടക്ക നൽ ഉപയോഗിച്ച് വസ്ത്രങ്ങൾ അയെൺ ചെയ്ത് ഊർജ ഉപയോഗം കുറക്കുന്നു എന്ന ആശയം മുൻ നിർത്തി പുനരുജ്ജീവനം എന്ന പരിപാടി നടത്തുകയുണ്ടായി.

27/7/17 ന് APJ അബ്ദുൾ കലാം അനുസ്മരണത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും കറുത്ത ബാഡ്ജ് ധരിക്കുകയുണ്ടായി.

19/9/17 ന് ഓസോൺ ദിനത്തോടനുബന്ധിച്ച് ജൈവ വൈവിധ്യ ബോർഡ് ഗവേഷകൻ ശ്രീ സുധീഷ് കരിങ്ങാലി കുട്ടികൾക്ക് ക്ലാസ് എടുത്തു.

22/9/17 ന് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജീവിത ശൈലി രോഗങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു.

28/9/17 ന് സ്കൂൾ ശാസ്ത്രോത്സവം നടന്നു.

12/10/17 ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സാബു T.N, ഇമ്മാനുവൽ എന്നിവരുടെ നേതൃത്വത്തിൽ റുബെല്ല വാക്സിനേഷന്റെ ബോധവൽക്കരണ ക്ലാസ്സ് നടത്തപ്പെട്ടു.

26/10/17 - 27/10/17 ദിവസങ്ങളിൽ സബ്ജില്ലാ ശാസ്ത്രോത്‌സവം നടന്നു. 45 വിദ്യാർത്ഥികൾ പങ്കെടുത്തു. UP വിഭാഗം ഓവറോൾ ,ഹൈസ്കൂൾ വിഭാഗം മൂന്നാം സ്ഥാനവും ലഭിച്ചു.

16/11/17 ന് സംസ്ഥാന തല ബാലശാസ്ത്ര കോൺഗ്രസ് തൃശൂരിൽ വച്ച് നടന്നു .ഇതിൽ നമ്മുടെ സ്കൂളിലെ സുനൈന പങ്കെടുത്തു. 16/11/17 ന് ജില്ലാ ശാസ്ത്ര മേള മീനങ്ങാടിയിൽ വച്ച് നടന്നു. UP ,HS വിഭാഗങ്ങളിലെ 8 വിദ്യാർത്ഥികൾ പ്രൊജക്ട് , വർക്കിങ് മോഡൽ എന്നീ ഇനങ്ങളിൽ പങ്കെടുത്തു. UP വിഭാഗം പ്രൊജക്ട് , UP&HS വിഭാഗം വർക്കിംഗ് മോഡൽ എന്നിവ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

21/11/17 ന് ശാരദ കണ്ണാശുപത്രി, ലയൺസ് ക്ലബ്ബ് വാകേരി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സൗജന്യമായി നേത്രപരിശോധനാ ക്യാമ്പ് നടത്തി.

24/11/17 ന് നടക്കാവിൽ വച്ചു നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗം വർക്കിംഗ് മോഡലിന് A ഗ്രേഡും 4ാം സ്ഥാനവും ലഭിച്ചു. UP വിഭാഗത്തിൽ വർക്കിംഗ് മോഡൽ, പ്രൊജക്ട് അവതരണം എന്നീ ഇനങ്ങൾക്കും A ഗ്രേഡ് ലഭിക്കുകയുണ്ടായി.

28/11/17 ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ചിത്രരചന, ഉപന്യാസ മത്സരം എന്നിവ നടത്തപ്പെട്ടു.

16/1/18 ന് സതേൺ ഇന്ത്യ സയൻസ് ഫെയറിൽ നമ്മുടെ സ്കൂളിലെ അഭിഷേക്, മുഹമ്മദ്സിനാൻ എന്നിവർ ജേതാക്കളായി.

20/1/18 ന് I am Kalam മത്സരത്തിൽ സ്കൂളിൽ നിന്നും 3 ടീമുകൾ പങ്കെടുക്കുകയും അതിൽ 2 ടീമുകൾ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

31/1/18 ന് I am Kalam സംസ്ഥാന തല മത്സരത്തിൽ സ്കൂളിൽ നിന്നുമുള്ള 2 ടീമുകൾ പങ്കെടുത്തു. കോഴിക്കോട് വച്ച് നടന്ന ഇൻസ്പെയർ അവാർഡ് മത്സരത്തിൽ അനുശ്രീ. S പങ്കെടുത്തു.

7/2/18 ന് തിരുവനന്തപുരത്തു വച്ച് നടന്ന ഇൻസ്പെയർ അവാർഡ് മത്സരത്തിൽ അനുശ്രി. S പങ്കെടുത്തു.

2018 - 2022 പ്രവർത്തന റിപ്പോർട്ട്

21/7/18 ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്വിസ് നടത്തി. 20/9/18 ന് സംസ്ഥാന തല ഇൻസ്പെയർ അവാർഡ് മത്സരം ആലപ്പുഴയിൽ വച്ച് നടന്നു. അനഘ വിനോദ് , മുഹമ്മദ് അൻസിൽ എന്നിവർ പങ്കെടുത്തു. 1, 2 സ്ഥാനങ്ങൾ കരസ്ഥമാക്കി നമ്മുടെ കുട്ടികൾ ഡൽഹിയിൽ വച്ച് നടക്കുന്ന നാഷണൽ ഇൻസ്പെയർ എക്സ്പോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 20/9/18 ന് കൽപ്പറ്റയിൽ വച്ച് നടന്ന ജൈവ വൈവിധ കോൺഗ്രസ്സിൽ നവനീത് C K , അശ്വിൻ കൃഷ്ണ എന്നി വിദ്യാർത്ഥികൾ പങ്കെടുത്തു. ആ രണ്ട് വിദ്യാർത്ഥികളും തലശ്ശേരി ബ്രണ്ണൻ കോളേജിൽ വച്ച് നടക്കുന്ന സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി. 2019 ഡിസംബർ മാസത്തിൽ കോട്ടയത്ത് വച്ച് നടന്ന സംസ്ഥാന തല ശാസ്ത്ര സെമിനാറിൽ വ്യാവസായിക വിപ്ലവം 4.0 എന്ന വിഷയത്തിൽ അക്ഷര പുരുഷോത്തമൻ പങ്കെടുക്കുകയും A ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. 2019 -20 6/7/19 ന് സുൽത്താൻ ബത്തേരി കൃഷിഭവൻ പ്രൊജക്ട് അസിസ്റ്റന്റ് ശ്രീ T.S വിഷ്ണു ലെയറിംഗ് & ഗ്രാഫ്റ്റിംഗ് -ൽ കുട്ടികൾക്ക് പരിശീലനം നല്കി. 21/7/19 ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ് നടത്തി 15/9/19 ന് BRC ലെ B PO ഷാജൻ സാർ ഉദ്ഘാടനം ചെയ്തു കൊണ്ട് സ്കൂൾ തല ശാസ്ത്ര മേള ആരംഭിക്കുകയും വിദ്യാർത്ഥികളുടെ ലഘു പരീക്ഷണത്തിലൂടെ ശസ്ത്ര മേള വർണ്ണാഭമാക്കുകയും ചെയ്തു. 23/10/19 ന് ഉപജില്ലാ ശാസ്ത്ര സെമിനാർ സ്കൂളിൽ വച്ച് നടന്നു. അനഘ വിനോദിന് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. തുടർന്ന് നടന്ന സബ്ജില്ല ശാസ്ത്ര സെമിനാറിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും ലഭിക്കുകയും സംസ്ഥാന തലത്തിലേക്ക് അർഹത നേടുകയും ചെയ്തു. 11/11/19 ന് പാലോട് ബൊട്ടാണിക്കൽ ഗാർഡനിൽ വച്ച് നടന്ന സംസ്ഥാന തല ബാലശാസ്ത്ര കോൺഗ്രസ്സിൽ അഷ്മിന C G, ജോതിഷ M R എന്നിവർ പങ്കെടുത്തു. ശുദ്ധജല സംരക്ഷണം കേണികളിലൂടെ എന്ന വിഷയം അവതരിപ്പിച്ച് A ഗ്രേഡ് കരസ്ഥമാക്കി. 2020- 2021 21/7/21ന് ചാന്ദ്രദിന ക്വിസ് നടത്തി BRC യിൽ വച്ച് നടന്ന ശാസ്ത്രരംഗം ബത്തേരി സബ്ജില്ല പ്രൊജക്ട് അവതരണത്തിൽ മഖ്സൂദ റാദിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാതലത്തിലേക്ക് മഖ്സൂദ റാദിൻ അർഹത നേടി . 21/7/21 ന് ചാന്ദ്ര ദിനം - G VHSS കൊണ്ടോട്ടിയിലെ ശ്രീ റഷീദ് ഓടക്കൽ സർ ബഹിരാകാശ വിസ്മയത്തെക്കുറിച്ച് വെബിനാർ നടത്തി. 4/10/ 21 - വീഡിയോ പ്രദർശനം, പ്രശ്നോത്തരി എന്നിവയിലൂടെ ബഹിരാകാശ വാരാചരണം നടത്തി. പാൻ ഇൻഡ്യ ഇംഗ്ലീഷ് ഉപന്യാസ മത്സരത്തിൽ ജില്ലാതലത്തിൽ നന്ദന K. B ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശാസ്ത്ര രംഗം - ശാസ്ത്ര മാഗസിൻ - എന്റെ ശാസ്ത്രജ്ഞൻ - മേഡംക്യൂറിയെക്കുറിച്ച് മാഗസിൻ തയ്യാറാക്കി ജില്ലാ തലത്തിൽ 1st - ലുബിന ഷെറിൻ കരസ്ഥമാക്കി. ശാസ്ത്ര രംഗം - പ്രൊജക്ട് അവതരണം- കോവി ഡാനന്തര സമൂഹത്തിലെ ജീവിതക്രമങ്ങൾ - 1st ജൂനിയ മേരി ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട് ജില്ലാ തല ചിത്രരചനാ മത്സരത്തിൽ നിയ സൂസൻ മനു ഒന്നാം സ്ഥാനം ലഭിച്ചു.