കലാ മേളകൾ

പഠനത്തോടൊപ്പം കലാ കായിക ശാസ്ത്രമത്സരങ്ങൾക്കും വിദ്യാലയത്തിലെ കുട്ടികൾ മികവാർന്ന പ്രവർത്തനം കാഴ്ചവെച്ചു വരുന്നു. വിദ്യാലയതലത്തിൽ രണ്ടി ദിവസങ്ങളായിട്ടാണ് കലാമേളകൾ നടന്നു വരാറുള്ളത്. സംസ്ഥാനസർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് കലാമേളകൾ നടന്നു വരുന്നത്. എൽ. പി, യു പി ഹൈസ്ക്കൂൾ വിദ്യാർഥികൾക്കായി പ്രത്യേകം മത്സരങ്ങൾ നടന്നു വരുന്നു. മുഴുവൻ വിദ്യാർഥികളെയും 4 ഗ്രൂപ്പുകളായി തിരിച്ച് അധ്യാപകർക്കും കുട്ടികൾക്കും ചുമതല നൽകി ചിട്ടയാർന്ന പരിശീലനത്തോടെ മികച്ചരീതിയിൽ നടന്നു വരുന്നു,

സ്റ്റേജിനങ്ങളും, സ്റ്റേജിതര ഇനങ്ങളും


സ്റ്റേജിതര ഇനങ്ങളായ രചനാമത്സരങ്ങൾ

ഉപന്യാസം                  മലയാളം, സംസ്കൃതം, അറബി, ഹിന്ദി, ഇംഗ്ലീഷ്, ഉറുദു

കവിതാരചന                മലയാളം, സംസ്കൃതം, അറബി, ഹിന്ദി, ഇംഗ്ലീഷ്, ഉറുദു

കഥാരചന                    മലയാളം, സംസ്കൃതം, അറബി, ഹിന്ദി, ഇംഗ്ലീഷ്, ഉറുദു


ചിത്രം വരക്കൽ

പെൻസിൽ ഡ്രോയിംഗ്

വാട്ടർകളർ

ഓയിൽ പെയിന്റിംഗ്


സ്റ്റേജിനങ്ങൾ

രണ്ടുദിവസങ്ങളായിട്ടാണ് സ്റ്റേജ് മത്സരങ്ങൾ നടക്കുന്നത്. വ്യക്തിഗത ഇനങ്ങൾക്ക് പുറമെ ഗ്രൂപ്പ് ഇനങ്ങളും ഇതിനോടൊപ്പം നടത്തിവരുന്നു. വിദ്യാലയതലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടികളെ ഉപജില്ലാതലത്തിലും ജില്ലാതലത്തിലും പങ്കെടുപ്പിക്കുന്നു.

അറബിക് കലോത്സവം

1 മുതൽ  10 വരെ ക്സാസുകളിൽ അറബിക് ഒന്നാം ഭാഷയായി പഠിക്കുന്ന കുട്ടികൾക്കുള്ള കലാമേളയാണ് അറബിക് കലോത്സവം. വിദ്യാലയതലം, ഉപജില്ലാതലം, ജില്ലാതലം സംസ്ഥാനതലം എന്നിങ്ങനെയാണ് ഘട്ടങ്ങൾ. അറബിക് അധ്യാപകരായ ശ്രീ സാലിഹ് മാഷ്, ശ്രീ ഫൈസൽ മാഷ്, ശ്രീമതി ചെറുപുഷ്പം തുടങ്ങിയവർ ഇതിന് നേതൃത്വം നൽകുന്നു.ഉപജില്ലാ ജില്ലാതല മത്സരത്തിലേക്ക് എല്ലാവർഷവും വിദ്യാർഥികൾ മികച്ച ഗ്രേഡോഡെ പങ്കെടുക്കുന്നു. 2018 19 വർഷത്തിൽ രണ്ടിനങ്ങൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തു.

സംസ്കൃതോത്സവം

1 മുതൽ  10 വരെ ക്സാസുകളിൽ സംസ്കൃതം  ഒന്നാം ഭാഷയായി പഠിക്കുന്ന കുട്ടികൾക്കുള്ള കലാമേളയാണ് സംസ്കൃതോത്സവം. വിദ്യാലയതലം, ഉപജില്ലാതലം, ജില്ലാതലം സംസ്ഥാനതലം എന്നിങ്ങനെയാണ് ഘട്ടങ്ങൾ. സംസ്കൃതം അധ്യാപകനായ ശ്രീ ദിലീപ് മാഷ് നേതൃത്വം നൽകിവരുന്നു.2018 19 വർഷത്തൽ സംസ്ഥാനതലമത്സരത്തിൽ പങ്കെടുത്ത് ഗ്രേസ് മാർക്ക് ലഭിച്ചു.


2018- 19 വർഷത്തെ കലാ-കായിക മേളകൾ ആഡംബരത്തോടെ നടത്തി. അന്തരിച്ച സംഗീതജ്ഞൻ ബാലഭാസ്കറിന് ആദരാഞ്ജലിയർപ്പിച്ചുകൊണ്ടാണ് കലാമേള ആരംഭിച്ചത്.

ഒന്നാം സ്ഥാനം ലഭിച്ച മുഴുവൻ വിദ്യാർഥികൾക്കും സുൽത്താൻ ബത്തേരി ബാംബു മെസ് ട്രോഫികൾ സ്പോൺസർ ചെയ്തു. പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.


2019-20 അധ്യനവർഷത്തിൽ പ്രളയം കാരണം ഹൈസ്ക്കൂൾ കുട്ടികൾക്ക് മാത്രമേ സബ് ജില്ലാ സംസ്ഥാനതല മത്സരങ്ങൾ ഉണ്ടായിരിക്കുകയുള്ളൂ എന്നിരുന്നാലും സ്കൂൾതലത്തിൽ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി നവംബർ അഞ്ച് ആറ് തീയ്യതികളിൽ ആയി വിപുലമായി നടത്തുകയുണ്ടായി.

യൂണിയൻ ബാങ്ക് എവർ റോളിംഗ് ട്രോഫി

കലാമേളയിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് യൂണിയൻബാങ്ക് സുൽത്താൻ ബത്തേരി 3000 രൂപയുടെ  എവർ റോളിംഗ് ട്രോഫി സ്പോൺസർ ചെയ്തു.