പുഴ
ഒന്ന് തിരിഞ്ഞു നോക്കു ....
നമ്മുടെ പുഴ എങ്ങനെയായിരുന്നെന്നു
നിറഞ്ഞൊഴുകും തെളിനീരും
കുതിച്ചു ചാടും പൊൻമീനും
എന്നാൽ ഇന്നോ
അതെ ശരിയാണ്
ഇന്നും നാം കാണുന്നുണ്ട്
ചപ്പും ചവറും പ്ലാസ്റ്റിക്കും
ഹോ ...!എന്തൊരു ദുർഗന്ധം
മീനുകൾ ചത്ത് പൊന്തുന്നു
ആ വെള്ളമോ
ഒന്ന് കഴുകാൻ പോലും പറ്റില്ല
ഇത് കാണുമ്പോൾ നിങ്ങൾക്കെന്തു തോന്നും
സങ്കടമോ ....സന്തോഷമോ
പക്ഷെ ഒന്ന് ചിന്തിച്ചോ
ഇത് നമുക്ക് മാത്രമല്ല
അടുത്ത തലമുറയ്ക്ക് കൂടി വേണ്ടിയാ
ഇന്ന് നാം സംരക്ഷിച്ചാൽ
നാളെ അത് നമ്മെ സംരക്ഷിക്കും
ശ്രമിച്ചു നോക്കു
നമുക്ക് സാധിക്കും