അതിജീവനം

മനുഷ്യരിലും, പക്ഷികളിലും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കോവിഡ് 19 എന്ന കൊറോണ. 1937 ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നാണ് കൊറോണ വൈറസിനെ ആദ്യം തിരിച്ചറിഞ്ഞത്. പക്ഷിമൃഗാദികളിലും മനുഷ്യരിലും പടർന്നു പിടിക്കാൻ സാധ്യതയുള്ള വൈറസ് ആണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. 2019 ചൈനയിലെ വുഹാനിൽ നിന്നും ഉത്ഭവിച്ച കൊറോണ എന്ന മഹാമാരി നിരവധി ജീവനുകളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു. കൊറോണ കാരണം ലോകത്ത് ലക്ഷക്കണക്കിന് മനുഷ്യർ മരിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ നമുക്ക് ഈ വൈറസിനെ തടയാനായി പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക്‌ ധരിക്കുക. സാനിറ്റൈസറോ ,ഹാന്റ് വാഷോ, സോപ്പോ ഉപയോഗിച്ച് ഇടക്കിടക്ക് കൈകൾ വൃത്തിയാക്കാം, ആളുകൾ തമ്മിൽ നിശ്ചിത അകലം പാലിക്കാം, പരമാവധി പുറത്തിറങ്ങാതിരിക്കാം ഈ കൊറോണ എന്ന മഹാമാരിയെ ഒറ്റക്കെട്ടായി നമുക്ക് അതിജീവിക്കാം.

തൻഹ ഫാത്തിമ
VI ഗവ. എച്ച് എസ് തേറ്റമല
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം