ജീവിതവിജയത്തിന് വായന നൽകുന്ന പങ്ക് വളരെ വലുതാണ്. 13000ത്തിൽ അധികം പുസ്തകങ്ങളുള്ള വായനാമുറിയോടുകൂടിയതാണ് സ്കൂൾ ഗ്രന്ഥശാല. ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപകൻ ശ്രീ. അശോക്‌മാറാണ് ലൈബ്രേറിയൻ. ലൈബ്രേറിയന്റെ നേതൃത്തത്തിൽ കൃത്യമായി പുസ്തക വിതരണം നടന്നുവരുന്നു.

പ്രവർത്തനം

കുട്ടികൾക്കെല്ലാം ലൈബ്രറി അംഗത്വ കാർഡ് വിതരണം ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് വിതരണം ചെയ്യുന്ന പുസ്തകങ്ങൾ വിതരണ രജിസ്റ്ററിലും അംഗത്വകാർഡിലും ചേർക്കാറുണ്ട്. കുട്ടികൾക്ക് ഗ്രന്ഥാലയത്തിൽ നിന്ന് നേരിട്ടും ക്ലാസ് ടീച്ചർ മുഖേനയും പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. പുസ്തകവിതരണത്തിന് ലൈബ്രേറിയനെ സഹായിക്കാൻ സ്റ്റുഡന്റ് ലൈബ്രേറിയന്മാരുമുണ്ട്. വിതരണം ചെയ്ത പുസ്തകളങ്ങൾ തിരികെ വാങ്ങുന്നതിനും രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനും ഇവരുടെ സേവനം ഓരോ ക്സാസ്സിലും ലഭ്യമാണ്. വായനാദിനാഘോഷം, മലയാളഭാഷാപക്ഷാഘോഷം, മാതൃഭാഷാദിനാഘോഷം തുടങ്ങിയവ ലൈബ്രറിയുടെ കൂടി ആഭിമുഖ്യത്തിലാണ് ആഘോഷിച്ചുവരുന്നത്. ലൈബ്രറി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. പ്രവർത്തനങ്ങളുടെ ഭാഗമായി ചുവടെ ചേർത്തിരിക്കുന്ന പരിപാടികൾ നടത്തി വരുന്നു.

  • പത്രപാരായണം
  • ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ
  • വായനാമൂല
  • ക്ലാസ് ലൈബ്രറി
  • പുസ്തക പ്രദർശനം
  • പതിപ്പ് തയ്യാറാക്കൽ
  • വായനാദിനാചരണം
  • പുസ്തക ചർച്ച

ലൈബ്രറി ശാക്തീകരണം

വായനാ വാരത്തോടനുബന്ധിച്ച് എല്ലാ വർഷവും പൊതുസമൂഹത്തിൽനിന്നും അദ്ധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും പുസ്തകങ്ങൾ സമാഹരിക്കാറുണ്ട്. എസ്.എസ്. എസ്. എ., ആർ. എം. എസ്. എ. പ്രോജക്ടുകളിൽ നിന്നും ലഭിക്കുന്ന സ്ക്കൂൾ ഗ്രാന്റ് ഉപയോഗിച്ചാണ് പ്രധാനമായും പുസ്തകങ്ങൾ വാങ്ങുന്നത്. കുട്ടികളുടെ പിറന്നാൾദിനത്തിൽ സ്കൂൾ ലൈബ്രറിക്ക് പുസ്തകം സംഭാവനചെയ്യുന്ന പദ്ധതിയും സ്കൂളിൽ നടന്നുവരുന്നു.

ക്ലാസ്സ് ലൈബ്രറി

എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറികൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് തത്കാല അവലംബങ്ങൾക്കാവശ്യമായ പുസ്തകങ്ങളാണ് ക്ലാസ് ലൈബ്രറികളിൽ പ്രധാനമായും ഉള്ളത്. എസ്.എസ്. എസ്. എ., ആർ. എം. എസ്. എ. പ്രോജക്ടുകളിൽ നിന്നും ലഭിക്കുന്ന സ്ക്കൂൾ ഗ്രാന്റ് ഉപയോഗിച്ചാണ് പ്രധാനമായും പുസ്തകങ്ങൾ വാങ്ങുന്നത്.രണ്ട് ക്ലാസ് ലൈബ്രേറിയന്മാർക്കാണ് ഓരോ ക്ലാസിലും ഇതിന്റെ ചുമതല. പത്രങ്ങളും ആനുകാലികങ്ങളും എല്ലാ ക്ലാസിലേക്കും ലഭ്യമാക്കുന്നുണ്ട്. എല്ലാ ക്ലാസ്സിലും ഒരു മലയാളം ദിനപ്പത്രവും ഇംഗ്ലീഷ് ദിനപ്പത്രവും ലഭ്യമാക്കുന്നു.