ഗവ. എച്ച് എസ് ഓടപ്പളളം/പാഠ്യേതര പ്രവർത്തനങ്ങൾ/അയൽക്കൂട്ട പഠനം.

പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പരിമിതികൾ മറികടക്കാൻ വേണ്ടിയാണ് അയൽക്കൂട്ട പഠനം എന്ന പദ്ധതി ആരംഭിച്ചത്. അടുത്തടുത്ത് താമസിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾ സമീപ വീടുകളിൽ ഒത്തുകൂടി പഠിക്കുന്നു. പ്രദേശത്തെ രക്ഷിതാക്കളുടെയും വിദ്യാ സമ്പന്നരുടെയും സഹായം ലഭിക്കുന്നു. അധ്യാപകരും ഇടയ്ക്കിടെ സന്ദർശനം നടത്തി സംശയങ്ങൾ ദൂരീകരിക്കുന്നു.