ഗവ. എച്ച് എസ് എസ് വടുവൻചാൽ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചരിത്രപഠനത്തിന്റെ നാൾവഴികളിലേക്ക് വിരൽചൂണ്ടുന്ന വീരക്കല്ലുകളുടേയും,പ്രാചീനലിപികൾ ശിലാലിഖിതങ്ങളായ എടക്കൽഗുഹയുടേയും, സ്വാതന്ത്ര്യ സമരചരിത്രത്തിലെ രക്തപുഷ്പമായ വീര പഴശ്ശിയുടേയും, ഒരു വ്യാഘ്രത്തെപ്പോലെ വൈദേശിക ശക്തികൾക്കെതിരെ പോരാടിയ ടിപ്പുവിന്റേയും സ്മരണകളുടെ ഭൂമികയായ വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിലെ തോമാട്ടുചാൽ വില്ലേജിലെ, ജനസംഖ്യയിൽ ഭൂരിപക്ഷമായ കർഷകരുടേയും, ആദിവാസി ജന വിഭാഗങ്ങളുടേയും മക്കൾ കഴിഞ്ഞ അഞ്ചു ദശകങ്ങളിലായി വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഏക സ്ഥാപനമാണ് വടുവൻചാൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ.
ഈ പ്രദേശത്തെ വിദ്യാഭ്യാസാവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഇവിടെ ഒരു സ്ഥാപനത്തിന്റെ ആവശ്യകതയെ കുറിച്ച് ആദ്യമായി ചിന്തിച്ചത് കുമാരി കൗസല്യാമ്മയാണ്. അവരുടെ ശ്രമഫലമായി തോമാട്ടുചാലിൽ അവരുടെ ഉടമസ്ഥതയിലുള്ള പത്ത് ഏക്കർ സ്ഥലത്ത് ഒരു പള്ളിക്കൂടം ആരംഭിച്ചത് 1952 ൽ ആയിരുന്നു. വിദ്യാഭ്യാസാവശ്യങ്ങൾക്കായി അമ്പലവയലിനെ ഈള്രയിച്ചിരുന്ന നാട്ടുകാർക്ക് അത് വലിയൊരനുഗ്രഹമായി. എൽ.പി. സ്കൂളായി ആരംഭിച്ച സ്ഥാപനം പിന്നീട് യൂ.പി. ആയി മാറി.1974ൽ വിദ്യാലയം ഗവണ്മന്റ് ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങി. 1977 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ച വിദ്യാലയം 1980 മുതൽ ഷിഫ്റ്റിൽ നിന്നും മോചിതമായി. 2004-2005 ൽ ഹയർസെക്കണ്ടറി കൂടി വന്നതോടെ സ്കൂളിന്റെ പുരോഗതിയിൽ ഒരു നാഴികകല്ലുകൂടി പിന്നിടുകയുണ്ടായി. പരിസരപ്രദേശങ്ങളിലെ കുട്ടികൾ ഉപരിപഠനത്തിനായി ആശ്രയിക്കുന്നതും, ജി.എൽ.പി.എസ്.കടൽമാട്, ജി.എൽ.പി.എസ്. ചീങ്ങവല്ലം, ജി.എൽ.പി.എസ്. കല്ലിക്കെണി ,ചിത്രഗിരിപഞ്ചയത്ത്സ്കൂൾ, കമ്പാളക്കൊല്ലിആൾട്ടർനേറ്റ സ്കൂൾ , ജി.യു.പി.എസ്.നെല്ലാറച്ചാൽ എന്നിവിടങ്ങളിലെ കുട്ടികളുംപരിസരപ്രദേശങ്ങളിലെഅൺ-എയിഡഡ് വിദ്യാലയങ്ങളിലെകുട്ടികളുംവടുവൻചാൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളി നെയാണ് ആശ്രയിക്കുന്നത്.