വിദ്യാലയം

പുഞ്ചിരി തൂകി പൂനിറമേകി
മാടി വിളിക്കും വിദ്യാലയം
തുള്ളിക്കളിക്കുന്ന കൂട്ടരുമൊത്ത്‌
ഉല്ലാസക്കളമായിവിദ്യാലയം...

ആടാം പാടാം കൂട്ടരുമൊത്തു
ഗുരുക്കന്മാരോട് ചേർന്നിരിക്കാം
പാഠങ്ങൾ ചൊല്ലിയും പാട്ടുകൾ പാടിയും
ഉല്ലാസക്കളമായി വിദ്യാലയം

ഗുരുവിൻ പാദങ്ങൾ പിന്തുടരാം
നന്മ തൻ പാതയിൽ സഞ്ചരിക്കാം...
നാടിനു നന്മയായി തീർന്നിടാം..
നമുക്കൊന്നായ്‌ നീങ്ങിടാം....

സഞ്ജയ്‌ സൈമൺ
4 A ജി.എച്ച്.എസ്.എസ് മൂക്കന്നൂർ
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത