ലേഖനങ്ങൾ .


തുറക്കാം അറിവിന്റെ വാതായനങ്ങൾ

പ്രശസ്ത മാനേജ്മെന്റ് വിദഗ്ധനായ ശിവ്ഖേരയുടെ ചിന്തോദ്ദീപകമായ ഒരു നിരീക്ഷണമുണ്ട്.' ബഹിരാകാശ പേടകത്തിൽ കത്തിയെരിയുന്ന ഊർജ്ജത്തിന്റെ എൺപതു ശതമാനവും വിനിയോഗിക്കുന്നത്, ഉപഗ്രഹത്തെ അതിന്റെ ഭ്രമണപഥത്തിലെത്തിക്കാൻ വേണ്ടി മാത്രമാണ്. അതിനു നിശ്ചയിക്കപ്പെട്ട കാലമത്രയും ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നതിനും, ദൗത്യം വിജകരമായി പൂർത്തീകരിക്കുന്നതിനും ആവശ്യമായി വരുന്നത് അവശേഷിക്കുന്ന ഇരുപത് ശതമാനം മാത്രം' ! കുട്ടികളുടെ സ്ഥിതിയും ഇതുപോലെത്തന്നെയാണ്. അവരെ ശരിയായ ജീവിത പന്ഥാവിലെത്തിക്കുക എന്നത് അൽപം ശ്രമകരമായേക്കാം. അതു സാധ്യമായാൽ പിന്നീടവർ അത്ഭുതങ്ങൾ സൃഷ്ടിക്കുക തന്നെ ചെയ്യും! കുട്ടികളെ സംബന്ധിച്ച രക്ഷിതാക്കളുടെ സ്വപ്നങ്ങളും, പ്രതീക്ഷയും യാഥാർത്ഥ്യമായിത്തീരുന്നത് അവർ ജീവിതത്തിൽ വിജയശ്രീലാളിതരാ യിത്തീരുമ്പോഴാണെന്നതിൽ പക്ഷാന്തരമുണ്ടാവില്ല. അതിനവരെ പ്രാപ്തരാക്കുക എന്നതാണു പ്രധാനം. പഴയതുപോലെ അവർ ആരുടെയും വരുതിയിലല്ലെന്നുള്ളതാണ് ഇവിടെ കുഴക്കുന്ന പ്രശ്നം! രക്ഷിതാക്കൾക്കും, അധ്യാപകർക്കും അവരിൽ ചെലുത്താൻ കഴിയുന്നതിലേറെ സ്വാധീനം മാധ്യമങ്ങൾക്കും, സമസംഘങ്ങൾക്കും ഇപ്പോഴുണ്ട്. ജീവിതവിജയ മന്ത്രങ്ങളെക്കുറിച്ചാലോചിക്കുമ്പോൾ നാമാദ്യമെത്തിച്ചേരുന്നതും, ആർജിക്കേണ്ടതുമായ ഗുണങ്ങളിലൊന്ന് വായനാശീലമാണ്. കുട്ടികളുടെയെന്നല്ല, ഏതൊരു വ്യക്തിയുടെയും വിജയത്തിന് ഒഴിവാക്കാനാവാത്ത മാർഗ ണിത്.നല്ല വായനക്കു പകരം വയ്ക്കാൻ മറ്റൊന്നുണ്ടാവുമെന്നു തോന്നുന്നില്ല. അതിൽ നിന്നു ലഭിക്കുന്ന നേട്ടങ്ങളാവട്ടെ, മറ്റൊന്നു കൊണ്ടും സിദ്ധിക്കുകയുമില്ല. വായന നമ്മുടെ വ്യക്തിത്വ വികാസത്തെ എങ്ങനെ സഹായിക്കുമെന്നല്ലേ? ഉത്തരം ലളിതമാണ്.ശാരീരിക വളർച്ചയ്ക്കും, ആരോഗ്യത്തിനും പോഷകസമൃദ്ധമായ ഭക്ഷണം ആവശ്യമാണല്ലോ. വായനയും അങ്ങനെത്തന്നെ. നമ്മുടെ മാനസിക വികാസവും, മൂല്യങ്ങളുടെ സ്വാംശീകരണവും വായന ത്വരിതപ്പെടുത്തുന്നു. അനുകരണീയമായ വ്യക്തിത്വത്തിന് ഉടമകളാവണം എന്നാഗ്രഹിക്കുന്നവർക്ക് അനുപേക്ഷണീയമായ ഗുണമാണ് വായന എന്നു ചുരുക്കം. വൈജ്ഞാനികമായ പുരോഗതി, സാംസ്കാരികമായ ഉന്നതി, സാമൂഹികമായ അവബോധം, ഉയർന്ന ചിന്താശേഷി,സൗന്ദര്യബോധത്തിന്റെയും ഭാവനയുടെയും വികാസം എന്നിങ്ങനെ വായനയിലൂടെ വളർത്തിയെടുക്കാവുന്നതും, സമ്പന്നമാക്കാവുന്നതുമായ നിരവധി ഗുണങ്ങളുണ്ട്. പെയ്യുന്ന മഴയുടെ തോതനുസരിച്ച് ഭൂമിയിലുണ്ടാവുന്ന മാറ്റങ്ങൾ പോലെയാണ് വായിക്കുന്ന പുസ്തകങ്ങളുടെ എണ്ണവും ,ഗുണവും വ്യക്തിയിലുണ്ടാക്കുന്ന പരിവർത്തനങ്ങൾ. ഒട്ടും മഴ ലഭിച്ചില്ലെങ്കിൽ എല്ലാം വരണ്ടുണങ്ങി ഭൂതലം മരുഭൂമിയായി മാറാൻ അധികകാലം വേണ്ടി വരില്ല. ഒന്നും വായിക്കാത്തവരുടെ സ്ഥിതിയും വിഭിന്നമല്ല.മഴ നല്ല തോതിൽ ലഭിക്കുമ്പോൾ ജലം മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നു. ഭൗമാന്തർഭാഗത്തെ ജലം ഉറവകളായി കിണറുകളെയും, നദികളെയും സമ്പുഷ്ടമാക്കുന്നു. ഇതു പോലെ നല്ല വായനാശീലത്തിന് ഉടമകളാവുന്നവർക്ക് അതുവഴി ലഭിക്കുന്ന അസംഖ്യം അറിവുകളും, അനുഭൂതിയും സ്വാംശീകരിക്കാനും ഉചിതമായ മാർഗങ്ങളിലൂടെ അവ പ്രകാശിപ്പിക്കാനും സാധിക്കുന്നു .മനുഷ്യ ചരിത്രത്തിലെ പല മഹാമനീഷികളുടെയും ജീവിതവിജയത്തിനു പിന്നിൽ അവർ വായിച്ച അമൂല്യ ഗ്രന്ഥങ്ങളുടെ സ്വാധീനമായിരുന്നു എന്നു തിരിച്ചറിയേണ്ടതുണ്ട്. 'കൈയിൽ ഉടവാളും, കീശയിൽ ഹോമറിന്റെ ഗ്രന്ഥവുമുണ്ടെങ്കിൽ ഞാൻ ലോകം കീഴടക്കുമെന്ന് ' അലക്സാണ്ടർ പറഞ്ഞത് വെറുതെയല്ല. വായന ഒരാളുടെ ഭാഷാ ശേഷിയുടെയും, ഭാവനയുടെയും വികാസത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ആലോചിക്കേണ്ടതുണ്ട്. ഭാഷയിലെ പദങ്ങൾ നാം കണ്ടു മുട്ടാറുള്ള മനുഷ്യരെപ്പോലെയാണെന്നു പറയാം.ഒരു വിവാഹച്ചടങ്ങിൽ പോയി നോക്കൂ .. അവിടെ കാണുന്ന കുറച്ചു പേർ നമ്മുടെ അടുത്ത സുഹൃത്തുക്കളായിരിക്കും. കുറെ പേർ നമ്മുടെ സുഹൃത്തുക്കളൊന്നുമല്ലെങ്കിലും, പരിചിതരായിരിക്കും. ഇനി മറ്റു ചിലരോ? തികച്ചും അപരിചിതർ ! നമ്മൾ വായിക്കുമ്പോൾ കൺമുമ്പിലൂടെ കടന്നുപോകുന്ന പദങ്ങളും ഇങ്ങനെയൊക്കെത്തന്നെയാണ്. നല്ല വായനയിലൂടെ അപരിചിതരെ പരിചിതരാക്കാനും, പരിചിതരെ സുഹൃത്തുക്കളാക്കാനും നമുക്കു കഴിയുന്നു. നമ്മുടെ എഴുത്തിലും പ്രഭാഷണത്തിലും, എന്തിന്, സൗഹൃദ സംഭാഷണങ്ങളിൽ വരെ അതു തെളിഞ്ഞു നിൽക്കും.ഏതൊരു കൂട്ടായ്മയിലും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ നല്ല ഭാഷ നമ്മെ സഹായിക്കും.ചെറിയ സൗഹൃദ സദസ്സുകളിൽ പോലും നൂതനവും പ്രസക്തവുമായ വിവരങ്ങൾ ആധികാരികതയോടെ പങ്കുവയ്ക്കുന്നവരെ ശ്രദ്ധിച്ചിട്ടില്ലേ?, ആ ഗുണം അത്തരക്കാർ സ്വായത്തമാക്കുന്നത് പരന്ന വായനയിലൂടെയും നിരീക്ഷണങ്ങളിലൂടെയുമാണെന്നോർക്കുക. വായിക്കുന്ന ഒരു മനുഷ്യന് ലഭിക്കുന്ന അനുഭൂതിയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അയാൾ നമ്മുടെ കാലത്തു തന്നെയാണ് ജീവിക്കുന്നതെന്നും, നമ്മുടെ സുഹൃത്താണെന്നുമൊക്കെ നമ്മൾ പറഞ്ഞേക്കും. പക്ഷേ, മറ്റുള്ളവർ കാണാത്ത ഒരു ലോകത്തിലൂടെയാണ് അയാൾ നിത്യവും സഞ്ചരിക്കുന്നത്! ഒരേ സമയം ആഫ്രിക്കയിലും, അമേരിക്കയിലും, കൊച്ചു കേരളത്തിലെ നാട്ടിൻപുറങ്ങളിലും അയാൾ യാത്ര ചെയ്യുന്നു .. അതിരാണിപ്പാടവും, ഖസാക്കും, മാൽഗുഡിയും, മക്കൊണ്ടോയും അയാളുടെ കളിമുറ്റങ്ങളാണ്! ഹോമറും ,ടോൾസ്റ്റോയിയും, കുമാരനാശാനും അയാളുടെ സുഹൃത്തുക്കളാണ്! അവർ സൃഷ്ടിച്ച ഭാവനാ പ്രപഞ്ചമത്രയും സ്വന്തം ഗ്രാമത്തിലെ ഊടുവഴികൾ പോലെ അയാൾക്കു സുപരിചിതങ്ങളാണ് ! ബഷീറിയൻ ശൈലി കടമെടുത്തു പറഞ്ഞാൽ ഇത്തിരിപ്പുടിയോളം പോന്ന ഈ ജീവിതത്തിൽ നമ്മൾ അടുത്തറിയുന്ന ജീവിതങ്ങളേക്കാൾ ,പതിന്മടങ്ങു ജീവിതങ്ങളാണ് അയാൾ കണ്ടറിഞ്ഞത്! വായനയെക്കുറിച്ചു പറയുമ്പോൾ ചിലർ ഉന്നയിക്കാറുള്ള സംശയം ഇതാണ് : കഥ ,നോവൽ തുടങ്ങിയ സർഗാത്മക രചനകൾ നാമെന്തിനു വായിക്കണം? ശാസ്ത്ര സാങ്കേതിക കൃതികളും, ചരിത്രഗ്രന്ഥങ്ങളുമൊക്കെ വായിക്കുന്നതിനല്ലേ, ഊന്നൽ നൽകേണ്ടത്?.. ഒറ്റവാക്കിൽ പറഞ്ഞാൽ അല്ലെന്നു തന്നെയാണ് ഉത്തരം. വായനയിൽ വൈജ്ഞാനിക ഗ്രന്ഥങ്ങൾക്കു നൽകേണ്ട സ്ഥാനംപോലെ പ്രധാനമാണ് സർഗാത്മക രചനകൾക്കുള്ള സ്ഥാനവും. ശാസ്ത്ര സാങ്കേതിക ഗ്രന്ഥങ്ങൾ അറിവിന്റെ വികാസത്തിനും, യുക്തിചിന്തയുടെ വളർച്ചയ്ക്കും കൂടിയേ തീരൂ.എന്തിനെയും കാര്യകാരണസഹിതം പരിശോധിക്കാനും, സൂക്ഷ്മമായി വിലയിരുത്തി സ്വന്തമായ നിരീക്ഷണങ്ങൾ രൂപപ്പെടുത്താനുമുള്ള ശേഷി അത്തരം കൃതികളുടെ വായനയിലൂടെ ഒരാൾക്കു ലഭിക്കുന്നു. പക്ഷേ, ബൗദ്ധികമായി ഉയർന്ന നിലവാരം പുലർത്തുന്നു എന്നതുകൊണ്ടു മാത്രം ഒരാൾക്കു നല്ല മനുഷ്യനായിത്തീരാൻ കഴിയുമോ? ആധുനിക ഇന്ത്യ ജന്മം നൽകിയ ദാർശനികനും, വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ വാക്കുകളിൽ ഇതിനുള്ള മറുപടിയുണ്ട് : 'മനുഷ്യൻ ആകാശത്തിൽ പറവകളെപ്പോലെ പറക്കാൻ പഠിച്ചു. സമുദ്രത്തിൽ മത്സ്യങ്ങളെപ്പോലെ ഊളിയിട്ടു നീന്താൻ പഠിച്ചു.. എങ്കിലും ഭൂമിയിൽ മനുഷ്യനായി ജീവിക്കാൻ മാത്രം അവൻ പഠിച്ചില്ല' . ഇതല്ലേ, വാസ്തവം? ഹൃദയത്തെ അവഗണിച്ച് തലച്ചോറിനെ മാത്രം ലക്ഷ്യം വയ്ക്കുന്ന പുരോഗതി കൊണ്ട് നമുക്കന്തു നേട്ടം? വ്യക്തിയുടെ വൈജ്ഞാനിക മണ്ഡലത്തിന്റെ പോഷണത്തിനു നൽകുന്ന അതേ പ്രാധാന്യം വൈകാരികമണ്ഡലത്തിന്റെ വികാസത്തിനും നൽകിയേ തീരൂ. സഹജീവികളെ തിരിച്ചറിയുന്ന , മണ്ണിൽ കാലുറപ്പിച്ചു നിൽക്കുന്ന ശാസ്ത്രസാങ്കേതിക വിദഗ്ധർക്ക് ഒരിക്കലും അണുബോംബിനു പിന്നാലെ പോകാനാവില്ല. പ്രകൃതിയെയും മനുഷ്യനെയും തൃണവദ്ഗണിക്കുന്ന വികസന തന്ത്രങ്ങൾക്ക് കൂട്ടുനിൽക്കാനാവില്ല. നമ്മുടെ വിദ്യാഭ്യാസ മേഖലയെത്തന്നെ ഇത്തരമൊരു മാനവിക ബോധത്തിന്റെ അടിത്തറയിൽ പുന:സൃഷ്ടിക്കാൻ കഴിയേണ്ടതുണ്ട്. മാനവിക ബോധവും, സൗന്ദര്യബോധവും ആഴത്തിൽ വേരോടാൻ പാകത്തിൽ കുട്ടികളുടെ വായനയെ രൂപപ്പെടുത്തേണ്ടതുമുണ്ട്. താരാശങ്കർ ബാനർജിയുടെ ' ആരോഗ്യ നികേതനം ' വായിക്കുന്ന ഡോക്ടറും, ബഷീറിന്റെ ഭൂമിയുടെ അവകാശികൾ മുന്നോട്ടുവയ്ക്കുന്ന പാരിസ്ഥിതിക സമീപനം തിരിച്ചറിയാൻ കഴിയുന്ന ആർക്കിടെക്ടും മറ്റുള്ളവരിൽ നിന്നു വ്യത്യസ്തരായിരിക്കുമെന്നു തീർച്ച.ഈ ആശയത്തിന് അടിവരയിടുന്ന സൈമൺ ലീസിന്റെ വാക്കുകൾ നോക്കുക: 'തുല്യ യോഗ്യതയുള്ള രണ്ടു ഡോക്ടർമാരിൽ ആരുടെ ഉപദേശമാണ് സ്വീകരിക്കേണ്ടത് , എന്ന പ്രശ്നം വരുമ്പോൾ ഞാനതിൽ ചെഖോവിനെ വായിച്ചയാളുടേതാണു സ്വീകരിക്കുക'. വായനയുടെ പ്രയോജന പരതയും ,സൗന്ദര്യപരമായ മാനങ്ങളും അന്വേഷിക്കുമ്പോൾ തന്നെ ഈ രംഗത്തു വരുന്ന പരിവർത്തനങ്ങളും നാം തിരിച്ചറിയേണ്ടതുണ്ട്. സാങ്കേതികവിദ്യയുടെ വികാസത്തോടെ രംഗപ്രവേശം ചെയ്ത ടെലിവിഷൻ പോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങളും ,ഇന്റർനെറ്റ് വിപ്ലവത്തിന്റെ സന്തതികളായ സാമൂഹിക മാധ്യമങ്ങളും സാധാരണക്കാരുടെ വായനാശീലത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. തിരക്കുപിടിച്ച ലോകത്ത് വായിക്കാനേ, സമയം കിട്ടുന്നില്ലെന്നു പരിതപിക്കുന്നവരാണു പലരും .അപ്പോഴും പത്രമാസികകളുടെയും, പുസ്തകങ്ങളുടെയും പ്രസാധനരംഗത്ത് വൻതോതിൽ വർധനവുണ്ടാകുന്നു എന്ന യാഥാർത്ഥ്യവും നമ്മുടെ മുന്നിലുണ്ട്. വാസ്തവത്തിൽ വിവരസാങ്കേതിക മേഖലയിലുണ്ടായ കുതിച്ചു ചാട്ടം പുസ്തകങ്ങളുടെയും ആനുകാലികങ്ങളുടെയും ലഭ്യതയും വായനയും വർധിപ്പിക്കാനും സഹായകമായിട്ടുണ്ട്. വിപണിയിൽ ലഭ്യമല്ലാത്ത പഴയ ഗ്രന്ഥങ്ങളും രേഖകളുമടക്കം ലോകത്തിലെ ഏതു ഭാഷയിലും അച്ചടിക്കപ്പെട്ട കൃതികൾ സോഫ്റ്റ് കോപ്പിയായി അതു നമ്മുടെ കൺമുമ്പിലെത്തിക്കുന്നു.പരമ്പരാഗത വായനയിൽ നിന്ന് ഇ - വായനയിലേക്കുള്ള ഈ മാറ്റം ക്രിയാത്മകമായി പ്രയോജനപ്പെടുത്താനുള്ള പരിശീലനമാണ് പുതുതലമുറയ്ക്കു നൽകേണ്ടത്. ഗ്രന്ഥശാലയിൽ പുസ്തകം തേടിയെത്തുന്ന കുട്ടികളുടെ പ്രായവും, അഭിരുചിയും തിരിച്ചറിഞ്ഞ് അവർക്കനുയോജ്യമായവ തിരഞ്ഞെടുത്തു നൽകുന്ന ലൈബ്രേറിയന്റെ സാന്നിധ്യം ഇ - ലോകത്തില്ല. വിവേചനാ പൂർവമായ സ്വയം തിരഞ്ഞെടുപ്പ് അവിടെ പ്രധാനമാണ്. ഇന്റർനെറ്റിൽ ലഭ്യമാകുന്ന ആയിരക്കണക്കിന് വായനാ സാമഗ്രികളിൽ നിന്ന് കതിരും പതിരും വേർതിരിച്ചെടുക്കുക പലപ്പോഴും ശ്രമകരമായിരിക്കും. ഇ - വായനയ്ക്ക് നിരവധി ഗുണങ്ങളും സൗകര്യങ്ങളുമുണ്ടെങ്കിലും അവ അച്ചടിച്ച പുസ്തകങ്ങൾക്കു പകരമാവില്ലെന്ന നിരീക്ഷണത്തിലും കഴമ്പുണ്ട്. ആകർഷകമായ കെട്ടിലും മട്ടിലും നമ്മുടെ മടിയിലിരിക്കുന്ന പുതുപുത്തൻപുസ്തകങ്ങൾ നൽകുന്ന അനുഭൂതി ഒന്നു വേറെ തന്നെയാണല്ലോ. വിദ്യാർഥികളുടെ വായനാശീലത്തെ പരിപോഷിപ്പിക്കാൻ എന്തു ചെയ്യാനാവുമെന്ന ആലോചനകൂടി ഈ ചർച്ചയുടെ ഭാഗമാകേണ്ടതുണ്ട്. സ്കൂൾ ഗ്രന്ഥശാലകളെ ഇത്തരമൊരു ലക്ഷ്യത്തിനനുസൃതമായി സജ്ജീകരിക്കുകയാണ് ഈ രംഗത്തെ ആദ്യപടി. സ്കൂളിലെ ലൈബ്രറി ഹാളിന്റെ സ്ഥാനം, ഇരിപ്പിടങ്ങൾ, പുസ്തകങ്ങളുടെയും ആനുകാലികങ്ങളുടെയും ക്രമീകരണം എന്നിവ പ്രാധാന്യമർഹിക്കുന്നു. വേണ്ടത്ര വെളിച്ചമോ,വായുസഞ്ചാരമോ ഇല്ലാത്ത മുറികളിൽ പേരിനു മാത്രമായി നിലനിർത്തേണ്ട ഒന്നല്ല, സ്കൂൾ ഗ്രന്ഥശാലകൾ. വിദ്യാർഥികളെ എളുപ്പം ആകർഷിക്കുന്നതും, ആരോഗ്യകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതുമാവണം അവ.സർഗാത്മക രചനകൾ, വൈജ്ഞാനിക കൃതികൾ, റഫറൻസ് ഗ്രന്ഥങ്ങൾ എന്നിങ്ങനെ ഓരോ വിഭാഗത്തിലുമുള്ള പുസ്തകങ്ങൾ തരം തിരിച്ച് ശാസ്ത്രീയമായ രീതിയിൽ ക്രമീകരിക്കണം. ലൈബ്രറി സയൻസ് ബിരുദധാരികളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്താം. മലയാളത്തിലെയും, ഇംഗ്ലീഷിലെയും മികച്ച ആനുകാലികങ്ങൾ, ബാല പ്രസിദ്ധീകരണങ്ങൾ, പത്രങ്ങൾ എന്നിവ എളുപ്പം ലഭ്യമാകുന്ന വിധം ക്രമീകരിക്കണം. തൊഴിൽ മത്സര പരീക്ഷകളുടെ തയ്യാറെടുപ്പിനു സഹായകമായ പ്രസിദ്ധീകരണങ്ങൾ പരിശോധിക്കാനും, കുറിപ്പെടുക്കാനും പ്രത്യേകസംവിധാനം വേണം. പ്രധാന ജേർണലുകളുടെ പഴയ ലക്കങ്ങൾ ബൈൻഡ് ചെയ്ത് സൂക്ഷിക്കുകയും ആവശ്യക്കാർക്ക് ലഭ്യമാക്കുകയും ചെയ്യുന്നത് പ്രയോജനപ്രദമാവും. സ്കൂൾ ഗ്രന്ഥശാലകൾ എഴുത്തിനോടും, എഴുത്തുകാരോടും ആഭിമുഖ്യവും, ആദരവും വളർത്തുന്ന ഇടങ്ങളാവേണ്ടതുണ്ട്. സാഹിത്യകാരൻമാരുടെ ഛായാചിത്രങ്ങൾ, മഹദ്വചനങ്ങൾ എന്നിവ അവിടെ പ്രദർശിപ്പിക്കുന്നത് വായനയിൽ താൽപര്യം ജനിപ്പിക്കും. സ്കൂൾ ലൈബ്രറി കേന്ദ്രീകരിച്ച് രൂപം നൽകാവുന്ന വായനാ ക്ലബ്ബുകൾക്ക് വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കാനാവും. പുസ്തകച്ചർച്ചകൾ എഴുത്തുകാരുമായുള്ള മുഖാമുഖം, ആസ്വാദനക്കുറിപ്പു മത്സരം, സാഹിത്യ ക്വിസ്, രചനാശിൽപശാലകൾ, ദിനാചരണങ്ങൾ എന്നിവ വലിയ സാമ്പത്തികച്ചെലവോ, സമയനഷ്ടമോ കൂടാതെ തന്നെ ആവിഷ്കരിക്കാവുന്നതേയുള്ളൂ. വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പും, ആസ്വാദനക്കുറിപ്പും തയ്യാറാക്കാൻ വിദ്യാർഥികൾക്കു നിർദേശം നൽകണം.വായനാദിനം, ബഷീർ ദിനം മുതലായവയോടനുബന്ധിച്ച് നടത്താവുന്ന ആസ്വാദനക്കുറിപ്പു മത്സരവും, പ്രശ്നോത്തരിയും മുഴുവൻ വിദ്യാർഥികൾക്കും പ്രചോദനമേകുന്ന വിധം ആവിഷ്ക്കരിക്കാവുന്നതേയുള്ളൂ. അധ്യയന വർഷാരംഭം മുതൽ അവസാനം വരെ ഓരോ കുട്ടിയും വായിക്കുന്ന കൃതികളുടെ ആസ്വാദനക്കുറിപ്പുകൾ മുൻനിർത്തി മികച്ച വായനക്കാർക്ക് പ്രത്യേക പുരസ്കാരമേർപ്പെടുത്താവുന്നതാണ്. വിദ്യാർഥികൾക്കാവശ്യമായ പുസ്തകങ്ങളുടെ ലഭ്യതക്കുറവ് ഒരു പ്രശ്നമായിക്കാണേണ്ടതില്ല. വിദ്യാലയങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലായതിനാൽ അവയുടെ വാർഷിക പദ്ധതി തയ്യാറാക്കുന്ന വേളയിൽ ഫണ്ട് വകയിരുത്തുന്നതിനായി അപേക്ഷ നൽകാം.കുട്ടികളും ,അധ്യാപകരും അവരുടെ പിറന്നാൾ സമ്മാനമായി സ്കൂൾ ഗ്രന്ഥശാലയിലേക്ക് ഒരു പുസ്തകം സമ്മാനമായി നൽകുന്ന പദ്ധതി ചില വിദ്യാലയങ്ങളിൽ നിലവിലുണ്ട്. ആയിരം കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയത്തിൽ ഇതു പ്രാവർത്തികമാക്കി മാറ്റിയാൽ ,രണ്ടോ മൂന്നോ വർഷത്തിനകം തന്നെ ലക്ഷ്യം കൈവരിക്കാനാകും. സ്കൂൾ അസംബ്ലിയിൽ വച്ച് പുസ്തകം പ്രധാനാധ്യാപകനു കൈമാറുമ്പോൾ സഹപാഠികൾ നൽകുന്ന കൈയടിയും, പ്രോത്സാഹനവും ഓരോ വിദ്യാർഥിക്കും ലഭിക്കുന്ന അവിസ്മരണീയമായ അനുഭവങ്ങളിലൊന്നായി മാറുകയും ചെയ്യും. ഒരു സന്ദേശം വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഒരേ സമയം കൈമാറാനുള്ള അവസരമാണല്ലോ സ്കൂൾ അസംബ്ലികൾ വഴിലഭികുന്നത്. വിദ്യാർഥികൾക്കു പ്രചോദനമേകുന്ന ഒരു കൃതി ചുരുങ്ങിയ വാക്കുകളിൽ അസംബ്ലിയിൽ പരിചയപ്പെടുത്താം. പുസ്തകത്തിലെ ശ്രദ്ധേയമായ ഒരു ഭാഗം വായിച്ചവതരിപ്പിക്കുകയുമാവാം. ഇത്തരം പ്രവർത്തനങ്ങളൾ പൂർണമായും കുട്ടികളുടെ പങ്കാളിത്തത്തോടെയാവണം നടപ്പിൽ വരുത്തേണ്ടത്. സ്കൂൾ ഗ്രന്ഥശാലകളുടെ പ്രധാന പ്രായോജകർ വിദ്യാർഥികൾ തന്നെയാണെന്നു പറയുമ്പോഴും, അവ രക്ഷിതാക്കൾക്കോ, പൊതു സമൂഹത്തിനോ അപ്രാപ്യമായ ഇടങ്ങളായി കാണേണ്ടതില്ല. വയനാട്ടിലെ ഒരു സർക്കാർ വിദ്യാലയത്തിൽ ആഴ്ചയിലൊരു ദിവസം അമ്മമാർക്ക് സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകം നൽകുന്ന പദ്ധതി നിലവിലുണ്ട്. കഴിഞ്ഞ വർഷം ഈ മേഖലയിൽ ഒരു ചുവടു കൂടി മുന്നോട്ടു പോയി ,രക്ഷിതാക്കളുടെ കവിതാസമാഹാരവും അവർ പുറത്തിറക്കുകയുണ്ടായി. ഇതു പോലുള്ള വൈവിധ്യമാർന്ന പദ്ധതികൾ ഓരോ വിദ്യാലയത്തിന്റെയും സാഹചര്യവും പശ്ചാത്തലവും പരിഗണിച്ച് നടപ്പിൽ വരുത്തേണ്ടതുണ്ട്. വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യം മൂല്യബോധവും,സംസ്കാരവും കൈമുതലാക്കിയ ഒരു തലമുറയുടെ സൃഷ്ടിയാണെങ്കിൽ വായനയുടെ പ്രാധാന്യത്തെ നമുക്കൊരിക്കലും കുറച്ചു കാണിക്കാൻ സാധിക്കില്ലെന്നു തീർച്ച

അമരവാണിയുടെ അസ്തിത്വം.

 

വർത്തമാനഭാരതത്തിലെ മാനവികതയുടെ മസ്തിഷ്കപ്രക്ഷാളനത്തിനുള്ള സമയമായി. കൊന്നും കൊലവിളിച്ചും കൊണ്ടും കൊടുത്തും നാം എങ്ങോട്ടാണ് പോകുന്നത് ? ഏകോദരസഹോദരങ്ങളെപ്പോലെ വാഴേണ്ട നാം എല്ലാ ഇന്ത്യക്കാരും എന്റെ സഹോ ദരീസഹോദരൻ്‍മാരാണ് എന്ന് വിദ്യാലയങ്ങളിൽ ഉച്ചൈസ്തരം ഉദ്ഘോഷിച്ച്പുറത്തിറ ങ്ങുന്ന പുതുതലമുറ സമൂഹത്തിൽ , പ്രസ്താവനക്കു വിരുദ്ധമായ സംഭവവികാസങ്ങൾ കണ്ട് താൻ ആർജ്ജിച്ച സ്വഭാവമഹിമയെ തൂത്തെറിഞ്ഞ് ജീർണ്ണിച്ച സമൂഹത്തിന്റെ ഭാഗമായി മാറാൻ നിർബന്ധിതനാകുന്നു. ഇവിടെ ജാതിക്കും മതത്തിനും സമുദായത്തി നുമാണ് പ്രഥമപരിഗണന. ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്ന ആപ്തവാക്യം സ്മർത്തവ്യം തന്നെ.പൂർവ്വസൂരികളുടെ വിലമതിക്കാനാകാത്ത സാരോപദേശങ്ങൾ നമ്മുടെ കാതുകളിൽ എന്നുകൊണ്ട് വിഷയമാകുന്നില്ല? ഇവിടെയാണ്അമരവാണിയുടെ അസ്തിത്വത്തിന് പ്രസക്തി. ഒരിക്കലും മരിക്കാത്ത , മരണമില്ലാത്ത ദേവവാണിയുടെ ചിന്താധാരയിലെ നീർക്കുമിളകൾ ഓരോ മനുഷ്യരും സ്വീകരിക്കേണ്ടതാണ് . സംസ്കൃതം - സമ്യക്കൃതം നല്ലവണ്ണം മെച്ചപ്പെട്ടത് - എന്ന് ആശയംപറയാവുന്ന ഈ ഗീർവ്വാണിയെ ഇന്ന് എത്രപേർ ദേവഭാഷയെ അറിയാൻ ശ്രമിച്ചിട്ടുണ്ട് ? നമ്മുടെ മക്കളെ നാം സുരവാക് പഠനത്തിന് പ്രോത്സാഹിപ്പിച്ചിട്ടുണ്ടോ? സാസ്കാരികോന്നമനത്തിനും സ്വഭാവരൂപീകരണത്തിനും ഉതകുന്ന പ്രസ്തുതഭാഷയെ സംരക്ഷിക്കേണ്ടതും വളർ ത്തേണ്ടതും നമ്മുടെ ഉത്തരവാദിത്തമല്ലെ? ഇതരഭാഷകളിലും വിജ്ഞാനമേഖലകളിലും സുക്ഷ്മമായി പരിശോധിക്കുമ്പോൾ അവയിലെല്ലാം സംസ്കൃതത്തിന്റേതായ ഒരു സ്ഥായീഭാവം ഉണ്ടായിരിക്കുന്നതായി കാണാം. അറിഞ്ഞോ അറിയാതെയോ നാം ഉപയോഗിക്കുന്ന പദങ്ങളിലും നമ്മുടെ ശാസ്ത്രങ്ങളിലും ശാസ്ത്രേതരവിഷയങ്ങളിലും ഈ ഭാഷയുെ സജീവസാന്നിദ്ധ്യം ഒളിമങ്ങാതെ നിൽക്കുന്നത് കാണാം.സംസ്കൃതം ഒരു ഭാഷ എന്നതിൽ കവിഞ്ഞ് ഭാരതീയവിജ്ഞാനകേദാരം കൂടിയാണെന്നും ഭാരതത്തിന്റെ എല്ലാ വിജ്ഞാനശാഖകളും സംസ്കൃതഭാഷയിലാണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നത് എന്ന വസ്തുതയും നാം മറന്നുകൂട.മലയാളഭാ,യുടെ ജനനിയല്ലെങ്കിലും ധാത്രീ എന്ന നിലയിൽ സംസ്കൃതം പരിഗണനയർഹിക്കുന്നു.ഭാരതീയഭാഷകളുടെ ജീവാതുവാണ് ഗൈർവ്വാണീ. പാണിനിയും വരരുചിയും പതഞ്ജലിയും സംസ്ക‍തത്തെ സാമാന്യജനതയുടെ ഭാഷ എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഏതു ഭാഷയും കേട്ടും പറഞ്ഞും വായിച്ചും എഴുതിയുമാണ് വശത്താക്കുന്നത്. ആകാശവാണിയിൽ " സമ്പ്രതി വാർത്താഃ ശ്രൂയന്താം " എന്നു കേൾ ക്കുമ്പോൾ റേഡിയോ നിർത്തുന്നവരാണ് നമ്മിൽ ഏറിയകൂറും. കേൾക്കാനും വായിക്കാനും മറ്റും ലഭിക്കുന്ന അവസരം നാം പ്രയോജനപ്പെടുത്തിയേ മതിയാകൂ ഗുരുകുലരീതിയിലാണ് പണ്ടുകാലത്ത് സംസ്കൃതാധ്യാപനം നടന്നിരുന്നത്. കുട്ടികളിൽആസ്തിക്യബോധം , സദാചാരനിഷ്ഠ , ആത്മസംസ്കാരം , ധാർമ്മികത എന്നിവ നിലനർത്താൻ പണ്ടുള്ളവർ ശ്രദ്ധ ചെലുത്തിയിരുന്നു. കൂടല്ലൂർ , പയ്യൂർ , മേൽപ്പുത്തൂർ തുടങ്ങിയ സ്ഥലങ്ങളിലെ നമ്പൂതിരി ഇല്ലങ്ങൾ ശാസ്ത്രാഭ്യാസകേന്ദ്രങ്ങൾ കൂടിയായിരുന്നു. അബ്രാഹ്മണർക്ക് സംസ്കൃതപഠനം നിഷേധിച്ചിരുന്നു എന്നുള്ള പ്രസ്താവനകൾ തികച്ചും വാസ്തവവിരുദ്ധമാണ്. അബ്രാഹ്മണരായ വാരിയർ , പിഷാരടി , നമ്പ്യാർ മുതലായവർ പാരമ്പര്യസംസ്കൃതപണ്ഡിതൻമാരായി തീർന്നിട്ടുണ്ട് . പലഅബ്രാഹ്മണജാതിക്കാരുടെയും പഴയഭവനങ്ങളിൽ കാണുന്ന താളിയോലഗ്രന്ഥങ്ങളുടെ സമുച്ചയം കാണിക്കുന്നത് അഭ്യസ്തവിദ്യരായ പലരും പണ്ടുകാലത്ത് ഇവിടങ്ങളിൽ ഉണ്ടായിരു ന്നുവെന്നാണ് . ബ്രാഹ്മണർ അബ്രാഹ്മണരുടെയും അവർണരുടെയും വിദ്യാഭ്യാസത്തിന് വിരോധികളായിരുന്നില്ലെന്നാണ് .” രസികരഞ്ജിനി"എന്ന ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട് . ബ്രിട്ടീഷ് ആധിപത്യം ഭാരതത്തിൽ വേരോടിയതിന്റെ അലകൾ കെരളത്തിലും വന്നെത്തി.ഈ കാലയളവിൽ ഇംഗ്ലീഷ് ഭാഷക്ക് വലിയ പ്രധാന്യം കൽപ്പിക്കപ്പെടുക യും സംസ്കൃതത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താതിരിക്കുകയും ചെയ്തത് ഭാഷയുടെ അവനതിക്ക് കാരണമായി. ഇത് ബ്രിട്ടീഷുകാരുടെ തന്ത്രമായി കരുതാം. സ്വാതന്ത്ര്യ ത്തിനു ശേഷം ഹിന്ദി രാഷ്ട്രഭാഷയായത് സംസ്കൃതത്തെ ഒന്നുകൂടി ജനങ്ങളിൽനിന്ന് അകറ്റാൻ കാരണമായി. സംസ്കൃതഭാഷയുടെ പുനരുദ്ധാരണത്തിന് ധാരാളം സമിതികൾ സമർപ്പിച്ച ശുപാർശകളിൽ പലതും വെളിച്ചം കാണാതെ കിടന്നു. സർ ക്കാർതലത്തിൽപ്രോത്സാഹനവും പഠനസൗകര്യമൊരുക്കലും മറ്റും വേണമെങ്കൽ പഠിതാക്കൾ ഉണ്ടാകണം.ഇത്തരം പഠിതാക്കളെ സൃഷ്ടിക്കലാണ് ഭാഷാപരോഗതിക്ക് ഏറ്റവും അഭികാമ്യം.

COME LET US READ

In today’s world, however, they have been supplemented by information technology. Therefore attraction for books has been minimized in general. To aviod newspaper reader may browse through news websites and everyone find it easy to download any information required without going through details in volumes of books. Reading is away you acquire knowledge. It is indeed a blessing when children show love of books and are devoted to reading. It is through reading that the art of expression and communication enhances. It gives confidence for public speaking and make one articulate. It is said a man without books, magazines and periodicals is a house without doors, windows and ventilators. Though education is world wide effort along with advancement of science and technology, the value of books and leisure of reading is unique. However it is losing pace. Children generally, who are so familiar with television, video and computer etc. Find reading book a boring and tedious test. Those who read, both children and grown ups, however are well informed and anchor knowledge. A question arises to improve and give the best to the coming generations.The lines of William words worth echo here ‘The child is the father of the man’and we have to mould vivid and perfect personalities by developing reading habits among to face the world. Books are the keys to wisdom treasure books are gates to lands of pleasure Books are paths that upward lead books are friends.... COME LET US READ.



ATAL TINKERING LAB

Ashish Roy' (9 H )‍‍

I loved electronics since I was very young. When I joined in 8th standard in GHSS Meenangadi, I heard about 'Atal Tinkering Lab'. I became very curious when I heard about that. I asked all science teachers and my class teacher about it. At last one day Pushpavally teacher took me to Atal Tinkering Lab. And I become a Lab member. The lab was very amazing. The lab was flooded with electronic instruments. Most of them were I did’nt see before. There were 3D Printer, Humanoid Robot, Drone, 3D pen and many more. I played a lot with the Robot, Drone and 3D Pen. When I enter to the lab at first, the 3D Printer was printing a 3D hand. I thrilled when I saw that. I learned a lot from there. I learned ‘Arduino programming’ from there and I learned to use ‘Raspperi pi’ and ‘Bibox kit’ and to calculate resistance. The exotie thing use that, I cant belive my self, I made an RC car, smart home and 3D writter myself !! I love electronics and Atal Tinkering Lab very much.

मातृदेवो भव

भारतीयानां श्रेष्ठवाक्यं भवति मातृदेवो भव। भारतीयाः मातरं देवतुल्यं पश्यन्ति। प्रकृत्याः सर्वचराचराणां मातृरूपेण दर्शयति। गोमाता, गङ्गामाता, भारतमाता इति नामानि प्रसिद्धानि भवन्ति। पृथिवी इव माता सर्वंसहा भवति। तस्याः मनःक्षीरमिव निर्मलं भवति। स्वामी विवेकानन्दस्य माता भुवनेश्वरीदेवी,महात्मागान्ध्याः माता पुतलीबाई च अस्य उदाहरणं भवति। एकः शिशुः तस्य जननसमयात् एव प्रथमं मातुः वदनं पश्यति,मातुः शब्दं श्रुणोति प्रथमं माता इति वदति च। माता लाभेच्छया विना तस्याः पुत्रं पोषयति परिलालयति च। यः मातरं देवसमं पश्यति स्निह्यति तस्य त्रिमूर्तिणामनुग्रहं प्राप्यते इति पुराणे उक्तमस्ति। वयं प्रातः उत्थाय मातुः पादस्पर्शनं कुर्मः। माता पिता गुरु दैवं इति तत्वे प्रथमस्थानीया,माता एव भवति। लोके श्रेष्ठं पुण्यं च भवति मातृसेवा। अतः वयं मातरं देवतातुल्यं पश्यामः।


The Secret

 

Almost everyone has herd the phrase “it’s all in the mind” but how many have ever tried to understand its importance and implication ? Taught me how to live a peaceful and contented life and be the architect of my own happiness and success .In this book the author reveals a secret which she claims to have been known for countries .In the words of the author “it has been passed throw the years,highly coveted, hidden,lost,stolen brought vast sums of money.The essence of the book is the power of our minds which if identified and unleashed properly can create positive changes in our life. It deals with tuning our thought process which has the capability of making things happen even things things we otherwise would have never have imagined occurring. Every thing that happened to us is directly or indirectly the doing of our own thoughts which is modelled properly can change everything in our lives. The book deals with the mentioned theory scientifically saying that magnetic and a frequencies associated with each one of them and when the are in to universe. They attract like objects which are reflected back to us. In short our thoughts become reality. This books answers questions like why we are asked to culture good and healthy feeling right from our childhood. As a matter of fact these are the things that decide the course of our lives take. The importance and need of feelings and emotions the need of sometimes give in to things that our hearts desire for. The need to prematurely feel the things we want to happen,the need to take good care of our health,the need to treat ourselves with love and respect,the ways to make our relationships,with others work the need and ways of expressing our gratitude the maker as well as everyone and everything that have touched our life- all this have been discussed intricately in detailed mater in the book