ഭൂമിയിൽ വിത്തിട്ടു വിളവെടുത്തു മഹാമാരിയായി വന്നൂ കൊറോണ........
കൊയ്യുന്നതും കൊന്നൊടുക്കുന്നതും കണ്ട് ജീവലോകം തന്നെ വിറചീടുന്നൂ.....
ഏഴാം കടല്ലിന്നു അപ്പുറം ഇപ്പുൽം നിശ്ചലമാക്കിയ വിത്ത് തട്ടുവാൻ പാടില്ല മുട്ടുവാൻ പാടില്ല സുരക്ഷിതരായ് നമ്മൾ നടന്നിടെണം.......
ഓരോരോ വിത്തുകൾ ജന്മമെടുത്തപ്പോൾ വിളവെടുപ്പിൻ താണ്ഡവ രംഗമായി.......
ആ വിത്തിനാരോ പേരു കൊടുത്തു ഭീകര മാരി കൊറോണ....
ലോക പോലീസായി വിലസിടുന്ന ചിലർ പൂച്ചയായി വീട്ടിൽ ഒളിച്ചിരിപ്പൂ....
മൂന്നാം മഹാലോക യുദ്ധമെന്നു പണ്ഡിതർ മാനുഷൻ ലക്ഷം മരിച്ചീടുന്നൂ.....
പിഞ്ഞാണ പാത്രത്തിൽ കൊട്ടി കൊണ്ട് ചിലർ മൃത്ത്വുവിൻ കേളികൾ അകറ്റീടുന്നൂ.....
പേ പിടിച്ചലറി വിളീച്ചീടുന്നൂ മാനുഷ്യൻ നിശ്വാസം പോലും അടക്കീടുന്നൂ........
നമ്മുടെ നാട്ടിലും കൊറോണാന്തകൻ വന്നൂ നേരിയ നൊബരം നാട്ടിലു മായി........
മാറാരോഗമായെത്തുന്ന വ്യാധിയെ ദീപം തെളിച്ചു നാം അകറ്റി നിർത്തി.......