തരുവണ ഹയർ സെക്കന്ററി സ്കൂളിലെ സയൻസ് ക്ലബ് ശാസ്ത്ര പ്രവർത്തനങ്ങൾ കൊണ്ടും പ്രദർശനങ്ങൾ കൊണ്ടും സമ്പന്നമാണ്.2021-22 അധ്യായന വർഷത്തെ സയൻസ് ക്ലബിന്റെ ഉദ്ഘാടനം ജൂലൈ 21 ന് ചാന്ദ്ര ദിനം

ജൂലൈ 21 ന് ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ഓൺ ലൈനിൽ വിപുലമായി നടത്തി. സയൻസ് ക്ലബ് കൺവീനർ, ജോയിൻ കൺവീനർ സ്ഥാനത്തേക്ക് ഹിസാന ഷെറിൻ 9 B, അമൃത് മുരളി 9A , എന്നിവരെ തെരെഞ്ഞെടുത്തു. എട്ടാം തരത്തിലെ പുതിയ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് പുതിയ വാട്ട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു.സയൻസുമായി ബന്ധപ്പെട്ട വിവിധ പരീക്ഷണങ്ങ ൾ കുട്ടികൾ നടത്തി. അതുൽ മഹേശ്വർ 10 C പ്രതിരോധകങ്ങളു ടെ ശ്രേണി രീതി, സമാന്തര രീതി എന്ന പരീക്ഷണവും , റിതു സത്യൻ 9 E ആസിഡും ബേസും തമ്മിലുള്ള രാസപ്രവർത്തനവും ചെയ്തു

ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ജൂലൈ 21ന് കേരള ശാസ്ത്ര സാഹിത്യ പരീക്ഷത്ത് ജില്ലാ കോർഡിനേറ്ററും ഓറിയോൺ ടി.വി ഡയറക്ടറുമായ ടോമി സാർ " ചാന്ദ്രദിന കാഴ്ച്ചകൾ " എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയുണ്ടായി.

ചാന്ദ്രദിനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ 10 E ക്ലാസ്സിലെ മുഹമ്മദ് ആഷിഖ് ഒന്നാം സ്ഥാനവും 9B ക്ലാസിലെ മുഹമ്മദ് സഹൽ രണ്ടാം സ്ഥാനവും 10 A ക്ലാസിലെ മുഹമ്മദ് സിനാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പ്രസംഗ മത്സരത്തിൽ 10 D യിലെ ഫാത്തിമ ഹുസ്ന ഒന്നാം സ്ഥാനവും 10 Bയിലെ ആവണി രണ്ടാം സ്ഥാനവും 9B യിലെ ഷിഹാന ഷെറിൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സെപ്റ്റംബർ 16 ഓസോൺ ദിനം.

ഓസോൺ സംരക്ഷണത്തിനെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാതായി പോസ്റ്ററുകൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. ഓസോൺ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിൽ 8 Eയിലെ ബ്രഹ്മകൃഷ്ണ ഒന്നാം സ്ഥാനവും 10 C യിലെ അഥീന എം ശശി രണ്ടാം സ്ഥാനവും 10 D യിലെ ജിനു ജസിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം.

ആറ്റം , തന്മാത്ര എന്നിങ്ങനെയുള്ള അതി സൂഷ്മ കണികകളുടെ എണ്ണം പ്രസ്താവിക്കുന്ന യൂണിറ്റാണ് മോൾ എന്ന അറിവ് കുട്ടികൾക്ക് ലഭിക്കാനായി ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകളും വീഡിയോകളും ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവച്ചു