ഗവ. എച്ച് എസ് എസ് തരുവണ/ഗണിതശാസ്ത്ര ക്ലബ്ബ്

ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു.2021-22 ലെ ഗണിതശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ജൂലൈ 22 ന് പൈ ദിനത്തോടനുബന്ധിച്ച് ഓൺ ലൈനിൽ വിപുലമായി നടത്തി.ക്ലബ് കൺവീനർ, ജോയിൻ കൺവീനർ സ്ഥാനത്തേക്ക് അഥീന എം ശശി, നൗറ യാസ്മീൻ എന്നിവരെ തെരെഞ്ഞെടുത്തു. എട്ടാം തരത്തിലെ പുതിയ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് പുതിയ വാട്ട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു.

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതശാസ്ത്രത്തിലെ വ്യത്യസ്തമായ ക്രിയകൾ ലളിതമായി ചെയ്യാനുള്ള ശാസ്ത്രീയ സൂത്രങ്ങളുമായുള്ള ഗണിത വിസ്മയം സംഘടിപ്പിച്ചു. ഗണിതത്തിലെ അടിസ്ഥാന ക്രിയകൾ കൈകാര്യം ചെയ്യാനുള്ള സംഖ്യാവബോധം ഉറപ്പിക്കുന്ന ഗണിത സൂത്രങ്ങളാണ് അവതരിപ്പിച്ചത്.ആഗസ്റ്റ് 16 ന് നടന്ന ഗണിത പൂക്കള മത്സരത്തിൽ സായി ധീരജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.സ്കൂൾ തല ശാസ്ത്ര മത്സരത്തിൽ ഗണിതാശയവതരണത്തിൽ 9 A യിലെ നൗറ യാസ്മീൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പിന്നീട് ഉപജില്ലാ തല മത്സരത്തിൽ രണ്ടാം സ്ഥാനവും നേടി.

ലോക പ്രശസ്ത ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസംബർ 22 ആണ് ഇന്ത്യയിൽ ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നത്....എന്ന അറിവ് കുട്ടികൾക്ക് ലഭിക്കാനായി ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകളും വീഡിയോകളും ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കു വച്ചു.