ഒരു ഭൂമി മാത്രം മനസ്സിൽ മതി
ഒരു ചിന്ത മാത്രം നമുക്കീ ഗതി
നാളെ നന്നാകുവാൻ ശാസ്ത്ര ഗതി .
ആരോഗ്യജീവിത ശ്രേണിയിൽ നാം
ആധുനിക ജീവിത പാതയിൽ നാം
ഗതകാല ജീവിത സ്മരണയേന്തും ക്ഷയിക്കുമീ
ആ നന്മ പൂക്കുന്ന കേരളത്തിൽ
വിഷധൂളി വൈറസിനെന്തു കാര്യം ?
അകലങ്ങളിൽ നിന്നും ആത്മമിത്രം
കരുതുക മാസ്കെന്ന കവചത്തെയും
ശക്തി ക്ഷയിക്കുമീ കീടത്തിനെ
സോപ്പിൽ കലർത്തി നാം തോൽപ്പിക്കണം .