കൊങ്ങോർപ്പിള്ളി സ്ക്കൂളിലെ ലൈബ്രറിയിൽ ഇരുപതിനായിരത്തോളം പുസ്തകങ്ങളാണ് ഉളളത്. കഥകൾ,കവിതകൾ, നോവൽ, എന്നിങ്ങനെ വിവിധ സാഹിത്യസാഖകളനുസരിച്ച് ,കുട്ടികൾക്ക് എളുപ്പത്തിൽ വേർതിരിച്ചറിയാൻ സാധിക്കുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു.പ്രീപ്രൈമറി മുതലുളള കുട്ടികളുടെ വായനാഭിരുചിക്കുതകും വിധമുളള പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്.ആഴ്ചയിൽ ഒരു ദിവസം ഓരോ ക്ലാസ്സിലെയും കുട്ടികൾക്ക് പുസ്തകങ്ങൾ തെര‍‍ഞ്ഞെടുത്ത് വായിക്കുന്നതിനുളള അവസരങ്ങൾ ലൈബ്രറി ചാർജ‍ുളള സജിനി ടീച്ചറുടെ മേൽനോട്ടത്തിൽ നടത്തി വരുന്നു